ഗായകൻ ജി ശ്രീറാം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു

സെല്ലുലോയിഡ് എന്ന സിനിമയിലൂടെ ശ്രദ്ദേയനായ ഗായകൻ ജി ശ്രീറാം ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചു. ആകാശവാണിയിലെ അസ്സിസ്റ്റന്‍റ് ഡയറക്ടർ പദവിയിൽ നിന്നാണ് അദ്ദേഹം വിരമിച്ചത്. ഗായകനെന്നതിൽ ഉപരി ആകാശവാണിയിലെ നിരവധി പരിപാടികളിലൂടെയും ശ്രോതാക്കളുടെ ഇഷ്ട താരണാണ് ശ്രീറാം.

ഞാലിപ്പൂങ്കദളി വാഴപൂക്കളിലാകെ തേൻ നിറച്ച് പാട്ടും മൂളി പൂക്കാമരത്തിൽ വന്നിരുന്ന കാറ്റ്
ആ കാറ്റായിരുന്നു ജീ ശ്രീറാം എന്ന പാട്ടുകാരൻ.നീണ്ട മുപ്പത് വർഷത്തെ ഔദ്യോഗിക ജീവിത്തിലെ തിരക്കിൽ നിന്ന് പടിയിറങ്ങുമ്പോൾ ദുഖമുണ്ട്.

പക്ഷേ ഇനിയും സംഗീതത്തിനൊപ്പം ഏറെ സഞ്ചരിക്കാനുള്ളതിനാൽ ആ ദുഖം ഈ മുഖത്ത് ഒട്ടും തന്നെയില്ല. ആകാശവാണിയുടെ കണ്ടതും കേട്ടതും പരിപാടിയിലെ അമ്മാവനായി ശ്രോതാക്കളുടെ ഇഷ്ടതാരമായി മാറിയ ജി ശ്രീറാം പിന്നീടങ്ങോട്ട്നിരവധി പരിപാടിയിലൂടെ താരമായി മാറി.

ഔദ്യോഗിക ജിവിതത്തിൽ വാർദ്ദക്യം പിടിമുറുക്കിയെങ്കിലും സംഗീതത്തിൽ യൗവ്വനം തന്നെയാണ്.ഇനിയങ്ങോട്ട് സംഗീതത്തിൽ എംഫിൽ വിദ്യാർത്ഥിയായ മകൾക്കൊപ്പം സംഗീതത്തെ ചേർത്ത് പിടിച്ച് സഞ്ചരിക്കാൻ തന്നെയാണ് ഇദ്ദേഹത്തിന്‍റെ തീരുമാനം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here