വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ ക്ലാസുകളില്‍ അവതരിപ്പിച്ച വീഡിയോകളോട് സഭ്യതയ്ക്ക് നിരക്കാത്ത രീതിയില്‍ പ്രതികരിച്ചവര്‍ക്കെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.
ജൂണ്‍ ഒന്നിന് ഫസ്റ്റ് ബെല്‍ എന്ന പേരിലാണ് വിക്ടേഴ്‌സ് ചാനലിലും മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലുടെ സംപ്രേക്ഷണം ചെയ്ത വീഡിയോകളോട് ചിലര്‍ മോശമായ രീതിയില്‍ പ്രതികരണങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരെയാണ് മന്ത്രി തോമസ് ഐസക്ക് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചത്. ഇത്രയും ആത്മവിശ്വാസത്തോടെ ക്ലാസുകൾ കൈകാര്യം ചെയ്ത അധ്യാപകരാണ് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ അഭിമാനമാണ് ഈ അധ്യാപകർ. പക്ഷേ, നിർഭാഗ്യകരമെന്നു പറയട്ടെ, സഭ്യേതരമായ ഭാഷയിൽ ഇവരെ അവഹേളിക്കുന്ന വികൃതമനസുകളെയും നാമിന്നു കണ്ടു. ഇതിന് ഇരയായ ടീച്ചർമാർ വിഷമിക്കരുത്. തീ കൊണ്ടാണ് കളിച്ചത് എന്ന് ഇവർക്കു ബോധ്യമാകും. ശക്തമായ നടപടി തന്നെ സർക്കാർ സ്വീകരിക്കുമെന്ന് തോമസ് ഐസക്ക് കുറിച്ചു.
ധനമന്ത്രി തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ;

Get real time update about this post categories directly on your device, subscribe now.