അനുമതി നല്‍കിയെങ്കിലും, ഇന്ന് സര്‍വീസ് നടത്തില്ലെന്ന് കെഎസ്ആര്‍ടിസി

ജില്ല കടന്നുള്ള സര്‍വ്വീസിന് സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും, ഇന്ന് സര്‍വീസ് നടത്തില്ലെന്ന് കെഎസ്ആര്‍ടിസി. അന്തര്‍ ജില്ലാ സര്‍വീസുകള്‍ നാളെ മുതലാകും ആരംഭിക്കുക. കുറഞ്ഞസമയത്തിനുള്ളില്‍ ജീവനക്കാരെയും ബസുകളും ക്രമീകരിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് തീരുമാനം.

തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രമായിരിക്കും സര്‍വീസ്. ദൂരജില്ലകളിലേക്ക് സര്‍വീസുകള്‍ ഇല്ല. യാത്രക്കാര്‍ക്ക് എല്ലാ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ ടിക്കറ്റ് നിരക്കുകള്‍ സര്‍ക്കാര്‍ പഴയനിരക്കിലാക്കി. മിനിമം ചാര്‍ജ് എട്ടുരൂപയായിരിക്കും. നിലവിലോടുന്ന ബസുകളില്‍ പഴയ നിരക്കേ ഇന്നു മുതല്‍ ഈടാക്കു.

സാനിറ്റൈസറും മാസ്‌ക്കും യാത്രയില്‍ നിര്‍ബന്ധമാണ്. എന്നാല്‍ പഴയ നിരക്കില്‍ ഓടുന്നത് ലാഭകരമല്ലെന്നാണ് സ്വകാര്യ ബസുടമകളുടെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News