മുംബൈയില്‍ റെഡ് അലര്‍ട്ട്; നഗരത്തിന്റെ നെഞ്ചിടിപ്പ് കൂട്ടി നിസര്‍ഗ മുന്നറിയിപ്പ്

രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകളുമായി പൊരുതുന്ന മുംബൈ മറ്റൊരു ദുരന്തത്തെ അഭിമുഖീകരിക്കാന്‍ ഒരുങ്ങുകയാണ്.

നഗരത്തിലെ ആദ്യത്തെ ചുഴലിക്കാറ്റായ നിസര്‍ഗ നൂറ് കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. നിസര്‍ഗ’ ചുഴലിക്കാറ്റ് ഏറ്റവുമധികം ബാധിക്കുക മഹാരാഷ്ട്രയിലെ തീരദേശ ജില്ലകളെ ആയിരിക്കുമെന്നാണ് മുന്നറിയിപ്പ്

സാമ്പത്തിക തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശങ്ങളിലും മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മുംബൈ, താനെ, പല്‍ഗാര്‍, റായ്ഗഡ് ജില്ലകള്‍ക്ക് റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്, അതേസമയം രത്നഗിരി, താനെ, പല്‍ഗാര്‍, മുംബൈ, നാസിക് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ പാട് പെടുന്ന നഗരത്തിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കയാണ് ആദ്യമായെത്തുന്ന ചുഴലിക്കാറ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel