ഓണ്‍ലൈന്‍ പഠനത്തിന്‍റെ പുതിയ സാധ്യതകള്‍ തേടി റൂട്രോണിക്സ്

ഓണ്‍ലൈന്‍ പഠനത്തിന്‍റെ പുതിയ സാധ്യതകള്‍ തേടി റൂട്രോണിക്സ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കാവശ്യമായ പുതിയ പഠന പദ്ധതി വ്യവസായ വകുപ്പിനു കീ‍ഴിലുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്സ് ആവിഷ്ക്കരിച്ചു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ വിഭ്യാഭ്യാസം നല്‍കേണ്ട ആവശ്യകതയെ മുന്‍നിര്‍ത്തിയാണ് ഓണ്‍ലൈന്‍ പഠന പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തെ ഓണ്‍ലൈന്‍ ഹബാക്കി മാറ്റാനും സ്കൂകള്‍ക്കും കോളേജുകള്‍ക്കും ആവശ്യമായ ഓണ്‍ലൈന്‍ പഠനം, ഇന്‍റേണ്‍ഷിപ്, കരിക്കുലം പ്രൊജക്ട് എന്നിവ നടപ്പാക്കാന്‍ ആവശ്യമായ സാങ്കേതിക സഹായം നല്‍കുക എന്ന ഉദേശത്തോടെയാണ് ഓണ്‍ലൈന്‍ പഠന പദ്ധതിയ്ക്ക് റൂട്രോണിക്സ് തുടക്കം കുറിച്ചിരിക്കുന്നത്. പഠന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

വിദേശത്തു നിന്നും തൊ‍ഴില്‍ നഷ്ടമായി വരുന്ന പ്രവാസികള്‍ക്ക് സ്വയം തൊ‍ഴില്‍ കണ്ടെത്താനുള്ള ഒണ്‍ലൈന്‍ പരിശീലനം പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. പ്രൊഫഷണലുകള്‍ക്കും തുടക്കക്കാര്‍ക്കും ആവശ്യമായ തൊ‍ഴില്‍ പരിശീലനങ്ങള്‍ പദ്ധതിയില്‍ ഉ‍ള്‍പ്പെടുത്തിയിട്ടുണ്ട്.

അതിനോടൊപ്പം തന്നെ സര്‍ക്കാര്‍ ജീവനക്കാരുടെ പരിശീലനവും അധ്യാപകര്‍ക്കാവശ്യമായ പരിശീലനവും ഒണ്‍ലൈന്‍ വ‍ഴി നല്‍കും. കൊവിഡ് മുലമുണ്ടായ അസാധാരണ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ട്രെയിനിങ് പ്രോഗ്രാമുകള്‍ക്കുള്ള സാധ്യതയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കേണ്ടതിന്‍റെ പ്രാധാന്യവും മുന്‍നിര്‍ത്തിയാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളുടേയും സംഘടനകളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel