ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാര്‍ക്കെതിരെ അവഹേളനം: കേസെടുത്ത് പൊലീസ്

വിക്ടേഴ്‌സ് ചാനലില്‍ വഴി ഓണ്‍ലൈനില്‍ ക്‌ളാസെടുത്ത അധ്യാപികമാര്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഉണ്ടായ അശ്‌ളീല പരാമര്‍ശത്തില്‍ പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തു. എഡിജിപി മനോജ് ഏബ്രഹാമിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

വിക്ടേഴ്‌സ് ചാനല്‍ വഴി കൈറ്റ് നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാര്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അശ്ലീലകരമായ കമന്റുകളും അപകീര്‍ത്തികരമായ പാരാമര്‍ശങ്ങളും നടത്തിയ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കൈറ്റ് സിഇഒ അന്‍വര്‍ സാദത്ത് പരാതി നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് കേസ് രജിസ്ട്രര്‍ ചെയ്യാന്‍ എഡിജിപി മനോജ് ഏബ്രഹാം തിരുവനന്തപുരം സൈബര്‍ പോലീസ് സ്റ്റേഷനോട് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഫെയ്‌സ്ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്നാണ് പരാതി. പ്രതികളില്‍ ചിലരുടെ കമന്റുകളുടെ സ്‌കീന്‍ ഷോട്ടുകള്‍ , വാട്ടസ് അപ്പ് ചാറ്റുകള്‍ എന്നീവ സൈബര്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

അധ്യാപികമാരെ അപമാനിച്ച സാമൂഹ്യവിരുദ്ധര്‍ക്കെതിരെ മന്ത്രി തോമസ് ഐസക്കും രംഗത്തെത്തി.

വിക്ടേഴ്‌സ് ചാനലില്‍ ക്ലാസിലെത്തിയ അധ്യാപകരെല്ലാം കുട്ടികളുടെയും നാട്ടുകാരുടെയും മനസു കവര്‍ന്നുവെന്നും തോമസ് ഐസക് പ്രതികരിച്ചു. എന്നാല്‍ അധ്യാപകരെ അവഹേളിച്ചത് നിര്‍ഭാഗ്യകരമെന്നും തോമസ് ഐസക് വ്യക്തമാക്കി.

പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News