ഉത്രയുടെ സ്വർണം ഒളിപ്പിച്ചത് സൂരജിൻ്റെ അമ്മയുടെ അറിവോടെയെന്ന്‌ അച്ഛൻ സുരേന്ദ്രൻ്റെ മൊഴി

ഉത്രയുടെ സ്വർണം ഒളിപ്പിച്ചത് സൂരജിൻ്റെ അമ്മ രേണുകയുടെ അറിവോടെയാണ് അച്ഛൻ സുരേന്ദ്രൻ്റെ മൊഴി. സ്വർണാഭരണങ്ങൾ ഉത്രയുടേത് തന്നെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.സൂരജിന്റെ പിതാവ് സുരേന്ദ്രനെ അറസ്റ്റ്ചെയ്തത് തെളിവ് നശിപ്പിച്ചതിനും,ഗർഹിക പീഡനത്തിനുമെന്ന് കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ.സൂരജിന്റെ അമ്മ രേണുക,സഹോദരി സൂര്യ എന്നിവരേയും ചോദ്യം ചെയ്തു.

ഉത്രയുടെ സ്വർണം ഒളിപ്പിച്ചതിൽ അമ്മ രേണുകക്ക് പങ്കുണ്ടെന്ന നിർണായക വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. വീടിനു പുറകിലെ റബർ തോട്ടത്തിൽ രണ്ട് കുഴികളിലായാണ് സ്വർണം ഒളിപ്പിച്ചതെന്ന് സുരേന്ദ്രൻ മൊഴി നൽകി. ഇക്കാര്യം സൂരജിൻ്റെ അമ്മ രേണുകയും അറിഞ്ഞിരുന്നും എന്നും സുരേന്ദ്രൻ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

സ്വർണം ഉത്രയുടേത് തന്നെയാണെന്നന്ന് അമ്മ മണിമേഖലയും സഹോദരനും തിരിച്ചറിഞ്ഞു. ഉത്രയുടെ താലിമാലയും കുഞ്ഞിൻ്റെ ആഭരണങ്ങളും ഇതിനൊപ്പം ഉണ്ടായിരുന്നു. വിവാഹ സമയത്ത് നൽകിയ സ്വർണം പൂർണമായും കണ്ടെടുത്തിട്ടില്ലെന്ന് അമ്മ പറഞ്ഞു.വിവാഹ ആൽബം പോലീസിനു കൈമാറി.

കൊല്ലം റൂറൽ എസ്പി ഹരിശങ്കറിൻ്റെ നേതൃത്വത്തിൽ സൂരജിനേയും സുരേന്ദ്രനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു.സൂരജ് കൃത്യമൊഴി നൽകിയപ്പോഴും സുരേന്ദ്രൻ കളവുകൾ പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചു. തെളിവ് നശിപ്പിച്ചതിനും ഗാർഹിക പീഡനത്തിനുമാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തതെന്ന് റൂറൽ എസ് പി പറഞ്ഞു.

ഉത്രയുടെ കൊലപാതകത്തിൽ കൂടുതൽ ആളുകൾക്ക് പങ്കെന്ന് അച്ഛൻ വിജയ സേനനും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News