അധ്യാപികമാര്‍ക്കെതിരെ അശ്ലീലപരാമര്‍ശം; സഭ്യമല്ലാത്ത ട്രോളുകള്‍; വനിതാ കമ്മീഷന്‍ കേസെടുത്തു

പുതിയ അധ്യയന വര്‍ഷത്തില്‍ വിക്ടേഴ്‌സ് ചാനലിലൂടെ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ പറഞ്ഞു കൊടുത്ത അധ്യാപികമാരെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചവര്‍ക്കെതിരെ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷന്‍ അംഗം ഡോ ഷാഹിദ കമാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ അധ്യാപികമാര്‍ക്കെതിരെ അശ്‌ളീല പരാമര്‍ശങ്ങള്‍ നടത്തുകയും സഭ്യമല്ലാത്ത ട്രോളുകള്‍ പ്രചരിപ്പിക്കുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ടതായി ഷാഹിദ കമാല്‍ പറഞ്ഞു.

ഇത് സാക്ഷരതയിലും സാംസ്‌ക്കാരിക നിലവാരത്തിലും മുന്നിലാണെന്ന് പറയുന്ന ജനതയ്ക്ക് ചേര്‍ന്ന പ്രവര്‍ത്തിയല്ലെന്നും വനിതാ കമ്മീഷന്‍ അംഗം അഭിപ്രായപ്പെട്ടു.

സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ഡോ ഷാഹിദ കമാല്‍ അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം വനിതാ കമ്മീഷന്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News