മകളുടെ ആത്മഹത്യാശ്രമത്തിന് കാരണം കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍; വേട്ടയാടപ്പെടുന്നതിലെ വിഷമം പറഞ്ഞിരുന്നു; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാനസികമായി പീഡിപ്പിച്ചു: പിതാവിന്റെ വെളിപ്പെടുത്തല്‍

കണ്ണൂര്‍: മകള്‍ ആത്മഹത്യ ശ്രമം നടത്താന്‍ കാരണം കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് ന്യൂ മാഹിയില്‍ ആത്മഹത്യക്ക് ശ്രമിച്ച ആരോഗ്യപ്രവര്‍ത്തകയുടെ പിതാവ് കൈരളി ന്യൂസിനോട്.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മനോജ് മകളെ മാനസികമായി പീഡിപ്പിച്ചു. വ്യാജ പ്രചരണത്തില്‍ മകള്‍ കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നു. വേട്ടയാടപ്പെടുന്നതിലുള്ള വിഷമം മകള്‍ പറഞ്ഞിരുന്നു. മാനസിക പ്രയാസം കാരണം രണ്ടുദിവസം ജോലിക്ക് പോയില്ല. കുറ്റക്കാര്‍ക്ക് തക്ക ശിക്ഷ ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്നും പിതാവ് കൈരളി ന്യൂസിനോട് പറഞ്ഞു.

വെള്ളിയാഴ്ചയാണ് ന്യൂമാഹി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയും പുന്നോല്‍ സ്വദേശിനിയുമായ മുപ്പത്തിമുന്നുകാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തന്റെ മരണത്തിന് ഉത്തരവാദികള്‍ സഹപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ നാലു പേരാണെന്ന് യുവതി കുറിപ്പില്‍ പറഞ്ഞിരുന്നു. പരാതിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here