ആരോഗ്യപ്രവര്‍ത്തകയുടെ ആത്മഹത്യാശ്രമം; ഹെല്‍ത്ത് ഇന്‍സ്പെക്ടറും കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകരും അറസ്റ്റില്‍; സംഘം മകളെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് പിതാവിന്റെ വെളിപ്പെടുത്തല്‍

കണ്ണൂര്‍: ന്യൂമാഹിയിലെ ആരോഗ്യപ്രവര്‍ത്തകയുടെ ആത്മഹത്യാശ്രമത്തില്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകരായ നാലുപേര്‍ അറസ്റ്റില്‍. യുവതി ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറടക്കം നാലുപേരെയാണ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ചയാണ് ന്യൂമാഹി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയും പുന്നോല്‍ സ്വദേശിനിയുമായ മുപ്പത്തിമുന്നുകാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തന്റെ മരണത്തിന് ഉത്തരവാദികള്‍ സഹപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ നാലു പേരാണെന്ന് യുവതി കുറിപ്പില്‍ പറഞ്ഞിരുന്നു.

മകള്‍ ആത്മഹത്യാശ്രമം നടത്താന്‍ കാരണം കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് യുവതിയുടെ പിതാവ് കൈരളി ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മനോജ് മകളെ മാനസികമായി പീഡിപ്പിച്ചു. വ്യാജ പ്രചരണത്തില്‍ മകള്‍ കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നു. വേട്ടയാടപ്പെടുന്നതിലുള്ള വിഷമം മകള്‍ പറഞ്ഞിരുന്നു. മാനസിക പ്രയാസം കാരണം രണ്ടുദിവസം ജോലിക്ക് പോയില്ല. കുറ്റക്കാര്‍ക്ക് തക്ക ശിക്ഷ ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്നും പിതാവ് കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News