നിസര്‍ഗ്ഗ: നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അറബി കടലില്‍ ഉച്ചയോടെയാണ് നിസര്‍ഗ്ഗ ചുഴലിക്കാറ്റ് രൂപപ്പെട്ടത്.

അതീതീവ്രന്യൂനമര്‍ദ്ദം രാത്രിയോടെ അതീതീവ്രചുഴലിയായി മാറുന്ന നിസര്‍ഗ്ഗ നാളെ ഉച്ചയോടെ മഹാരാഷ്ട്രക്കും ദാമന്‍ ദ്യുവിനും ഇടയിലുളള ഹരിഹരശ്വേര്‍, റായ്ഗഡ് ജില്ലയില്‍കളിലെത്തും. 100 മുതല്‍ 115 കിലോമീറ്റര്‍ വേഗതയാവും. ചുഴലികാറ്റിനെ തുടര്‍ന്ന് അറമ്പികടലിന്റെ തീരമേഖലയിലുളള സംസ്ഥാനങ്ങളിലെല്ലാം കനത്ത മഴയും കാറ്റും ഉണ്ടാകും.

കാലാവസ്ഥാ നീരീക്ഷണകേന്ദ്രം നല്‍കിയ മുന്നറിപ്പിനെ തുടര്‍ന്ന് തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയുടെയും കാറ്റിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിവിധ ജില്ലാഅധികാരികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ ഇന്ന് പരക്കെ മഴപെയ്തിരുന്നു. ഡാമുകളുടെ ജലവിതാനം സര്‍ക്കാര്‍ സസൂക്ഷ്മായി നിരീക്ഷിക്കുന്നുണ്ട്. ചെറുതോണി ഡാമില്‍ ട്രയല്‍ റണ്‍ നടത്തി. മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലവസ്ഥാ നീരീക്ഷണ കേന്ദ്രം മുന്നറിപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here