മിയ ജോര്‍ജ് വിവാഹിതയാകുന്നു

പ്രമുഖ സിനിമാതാരം മിയ ജോര്‍ജ് വിവാഹിതയാകുന്നു.

കോട്ടയം സ്വദേശിയും ബിസിനസ്സുകാരനായ അശ്വിന്‍ ഫിലിപ്പ് ആണ് വരന്‍. വിവാഹ നിശ്ചയം കഴിഞ്ഞു. വരന്റെ വീട്ടിലായിരുന്നു ചടങ്ങ്. സെപ്തംബറിലാണ് വിവാഹം. പാലാ ഏഴാച്ചേരി സ്വദേശി ജോര്‍ജിന്റെയും മിനിയുടെയും മകളാണ് മിയ. ജിമി ജോര്‍ജ് എന്നാണ് യഥാര്‍ത്ഥ പേര്.

ടെലിവിഷനിലൂടെയാണ് മിയ അഭിനയരംഗത്തേക്ക് എത്തുന്നത്. ‘അല്‍ഫോണ്‍സാമ്മ’ സീരിയലില്‍ പ്രധാന വേഷത്തെ അവതരിപ്പിച്ചു.

ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത്, നവാഗതര്‍ക്ക് സ്വാഗതം, തിരുവമ്പാടി തമ്പാന്‍ തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. ‘ചേട്ടായീസ്’ സിനിമയിലൂടെ നായികയായി. റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്‍, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്സ് ഡേ, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.

തമിഴില്‍ അമര കാവ്യം, ഇന്‍ട്രു നേട്ര് നാളൈ, വെട്രിവേല്‍, ഒരു നാള്‍ കൂത്ത്, റം, യെമന്‍ എന്നീ സിനിമകളിലും തെലുങ്കില്‍ ‘ഉംഗരാല രാംബാബു’ എന്ന സിനിമയിലും അഭിനയിച്ചു.

മലയാളത്തില്‍ ‘അല്‍ മല്ലു’ സിനിമയിലാണ് മിയ അവസാനമായി വേഷമിട്ടത്. തമിഴിലും മലയാളത്തിലുമായി മൂന്നു ചിത്രങ്ങളില്‍ മിയയുടേതായി ഒരുങ്ങുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News