കൈരളി ന്യൂസ് എക്സ്ക്ലുസീവ്; രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് ക്ലേ ആൻഡ് സിറാമിക്സ് ചെയർമാന്റെ മറുപടി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി ക്ലേ ആന്‍ഡ് സെറാമിക്സ് ചെയര്‍മാന്‍ ടികെ ഗോവിന്ദന്‍.

പമ്പാ മണൽ നീക്കവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് ക്ലേ ആന്‍ഡ് സെറാമിക്സ് ചെയര്‍മാന്‍ ടി കെ ഗോവിന്ദൻ മാസ്റ്റർ കൈരളി ന്യൂസിനോട്.

പ്രളയത്തിൽ അടിഞ്ഞ മാലിന്യം നീക്കം ചെയ്യാന്‍ മാത്രമാണ് കരാർ എടുത്തിട്ടുള്ളത്. കരാർ പ്രകാരം മണൽ വാരാൻ അനുമതി നൽകിയിട്ടില്ലെന്നും ടികെ ഗോവിന്ദന്‍ പറഞ്ഞു.

കരാറിൽ ഒരിടത്തും മണൽ എന്ന വാക്ക് പോലും പരാമർശിക്കുന്നില്ല. പൊതുമേഖലാ സ്ഥാപനമായ ക്ലേ ആൻഡ് സിറാമിക്സിന്റെ എല്ലാ ഇടപാടുകളും സുതാര്യമാണെന്നും പേരാവൂർ മണ്ഡലത്തിൽ പുഴയിലെ മാലിന്യം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് യുഡിഎഫ് എംഎൽഎ സണ്ണി ജോസഫ് ആണെന്നും ക്ലേ ആന്‍ഡ് സെറാമിക്സ് ചെയര്‍മാന്‍ ടികെ ഗോവിന്ദന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here