നടി ചന്ദന വിഷം ക‍ഴിച്ച് ആത്മഹത്യ ചെയ്തു

കന്നട സിനിമാ–സീരിയൽ താരം ചന്ദന വിഷം ക‍ഴിച്ച് ആത്മഹത്യ ചെയ്തു. സമൂഹമാധ്യമങ്ങളിൽ വിഷം കഴിക്കുന്ന വിഡിയോ താരം പങ്കുവച്ചിട്ടുമുണ്ട്. പ്രണയ ബന്ധത്തിലെ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അഞ്ചുവർഷത്തിലേറെയായി ദിനേശ് എന്ന യുവാവുമായി ചന്ദന പ്രണയത്തിലായിരുന്നു. വിവാഹം ഉറപ്പിക്കുന്നതായി ചന്ദനയുടെ വീട്ടുകാർ ദിനേശിന്റെ വീട്ടിലുമെത്തിയിരുന്നു.

എന്നാൽ വരന്റെ വീട്ടുകാർ ചന്ദനയെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചെന്നും. ഇതിൽ മനം നൊന്ത താരം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വിഷം കഴിച്ച ചന്ദനയെ ദിനേശ് തന്നെയാണ് ആശുപത്രിയിലെത്തിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

ചന്ദന മരിച്ചതോടെ കാമുകന്‍ ദിനേശ് ഒളിവിൽ പോയിരിക്കുകയാണ്. അഞ്ചു ലക്ഷം രൂപയോളം ഇയാൾ ചന്ദനയുടെ കയ്യിൽ നിന്നും തട്ടിയെടുത്തതായും ആരോപണമുണ്ട്. യുവാവിന്റെ വീട്ടുകാരെ ഉൾപ്പെടുത്തി പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News