ഈരാറ്റുപേട്ടയില്‍ ലീഗ്-കോണ്‍ഗ്രസ് സംഘര്‍ഷം; തര്‍ക്കം തെരഞ്ഞെടുപ്പ് ധാരണ തെറ്റിച്ചതിന്‍റെ പേരില്‍

ഈരാറ്റുപേട്ടയില്‍ ലീഗ്-കോണ്‍ഗ്രസ് സംഘര്‍ഷം. യുഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ ധാരണ പ്രകാരം ലീഗ് അധ്യക്ഷ സ്ഥാനം വിട്ടുനല്‍കിയപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ പടക്കം പൊട്ടിച്ചതാണ് കാരണം.

പ്രകോപിതരായ ലീഗ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് അംഗങ്ങളും തമ്മില്‍ തല്ലി. എസ്ഡിപിയെയുടെ മൗനസമ്മതത്തോടെയായായിരുന്നു ലീഗ് നേതാവ് വിഎം സിറാജിനെ യുഡിഎഫ് ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷനാക്കിയിരുന്നത്.

നീണ്ട നാളത്തെ തര്‍ക്കത്തിന് ശേഷമാണ് ലീഗ് നേതാവ് വിഎം സിറാജ് യുഡിഎഫ് ഭരിക്കുന്ന ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. രാജിയ്ക്കു ശേഷം സിറാജ് നഗരസഭയ്ക്കു പുറത്തിറങ്ങിയപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചു.

തുടര്‍ന്ന് വിവിധ പരാമര്‍ശങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡിലെത്തി. ഇതില്‍ പ്രകോപിതരായ ലീഗ്- കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൗണ്‍ലിര്‍മാരും തമ്മില്‍ തല്ലുകയായിരുന്നു.

ഈരാറ്റുപേട്ട നഗരസഭയില്‍ യുഡിഎഫ് ഭരിക്കുന്നതിന് എസ്ഡിപിഐയുമായി തെരഞ്ഞെടുപ്പ് സമയത്ത് രഹസ്യ ധാരണയുണ്ടാക്കിയിരുന്നുവെന്ന് കോണ്‍ഗ്രസ് ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡന്‌റ് മുഹമ്മദ് ഇല്യാസ് കഴിഞ്ഞ ദിവസം തുറന്നുസമ്മതിച്ചിരുന്നു.

എസ്ഡിപിഐയുടെ മൗന സമ്മതത്തോടെയാണ് ലീഗ് നേതാവ് വിഎം സിറാജിനെയും ഈരാറ്റുപേട്ടയില്‍ നഗരസഭ അധ്യക്ഷനാക്കിയിരുന്നത്. 27 അംഗങ്ങളുള്ള നഗരസഭയില്‍ 4 എസ്ഡിപിഐ കൗണ്‍സിലര്‍മാരാണുള്ളത്. 3 കൗണ്‍സിലര്‍മാര്‍ മാത്രമുളള കോണ്‍ഗ്രസ് ഈരാറ്റുപേട്ട നഗരസഭയിലുണ്ടാക്കിയ കോണ്‍ഗ്രസ് ലീഗ് എസ്ഡിപിഐ സഖ്യമാണ് ഇതോടെ പൊളിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News