കെഎംസിസിയുടെ വിമാനത്തിന് യാത്രാനുമതിയില്ല; 175 പ്രവാസികളെ ഹോട്ടലുകളിലേക്ക് മാറ്റി

പ്രതീകാത്മക ചിത്രം

കൊവിഡ് പ്രതിസന്ധി കാരണം കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി കെഎംസിസി ഏര്‍പ്പെടുത്തിയ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് യാത്രാനുമതിയില്ല.

റാസല്‍ഖൈമയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള ആദ്യ വിമാനത്തിന്റെ യാത്രയാണ് മുടങ്ങിയിരിക്കുന്നത്. ഇതോടെ വിമാനത്താവളത്തിലെത്തിയ 175 ഓളം യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.

നേരത്തെ തന്നെ കെഎംസിസിയുടെ വിമാനസര്‍വീസ് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

സൗജന്യയാത്ര എന്ന് വാഗ്ദാനം നല്‍കി പ്രവാസികളില്‍ നിന്ന് സാധാരണ നിരക്കിന്റെ ഇരട്ടിയാണ് കെഎംസിസി ഈടാക്കിയിരുന്നത്. സൗജന്യമായി ടിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പലരും കെഎംസിസിയെ സമീപിച്ചത്. എന്നാല്‍ 1250 ദിര്‍ഹമാണ് കെഎംസിസി പ്രവാസികളില്‍ നിന്ന് ഈടാക്കിയത്. ഇത് കൂടാതെ ക്വാറന്റൈന്‍ ചെലവും നല്‍കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News