കരുതലിന്റെ ഫസ്റ്റ് ബെല്ലുമായി എസ്എഫ്‌ഐ; നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് 500 ടെലിവിഷനുകള്‍ നല്‍കും

ടെലിവിഷൻ ഇല്ലാതെ ഓൺലൈൻ പഠനത്തിന് വിഷമം നേരിടുന്ന വിദ്യാർത്ഥികൾക്ക് തണലായി കണ്ണൂർ ജില്ലാ പഞ്ചായത്തും എസ്എഫ്ഐ യും.

ടെലിവിഷൻ ഇല്ലാത്ത കുട്ടികൾക്ക് സൗജന്യമായി 500 ടി വികൾ എസ് എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റി ജില്ലാ പഞ്ചായത്ത് മുഖേന നൽകും. ഇതിനായി സ്റ്റുഡന്റസ് ടി വി ചലഞ്ചിനു എസ്എഫ്ഐ തുടക്കമിട്ടു.

ടെലിവിഷൻ ഇല്ലാത്തതിന്റെ പേരിൽ കണ്ണൂർ ജില്ലയിൽ ഒരു വിദ്യാർത്ഥിയുടെയും ഓൺലൈൻ പഠനം മുടങ്ങില്ല. കണ്ണൂർ ജില്ലാ പഞ്ചായത്ത് അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തി സൗജന്യമായി ടെലിവിഷൻ നൽകും.

ജില്ലാ പഞ്ചായത്തിന് ഒപ്പം കൈ കോർത്ത് എസ് എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയും രംഗത്തുണ്ട്. ആദ്യ ഘട്ടത്തിൽ എസ് എഫ് ഐ 500 ടിവികൾ നൽകും. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ കെ വി സുമേഷ് ആദ്യ സെറ്റ് ഏറ്റു വാങ്ങി.

അത്യാധുനിക സ്മാർട്ട് ടി വി കളാണ് എസ് എഫ് ഐ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നൽകുന്നത്.ഇതിനായി
സ്റ്റുഡന്റസ് ടി വി ചലഞ്ച കാമ്പയിൻ ആരംഭിച്ചു.

എസ് എഫ് ഐ യുടെ ടി വി ചലഞ്ചിന്റെ ഭാഗമായി ടെലിവിഷനുകൾ സ്പോൺസർ ചെയ്യാൻ ഇതിനോടകം നിരവധി പേർ സന്നദ്ധത അറിയിച്ചു കഴിഞ്ഞു.

എല്ലാ വീട്ടിലും ഫസ്റ്റ് ബെൽ മുഴങ്ങും എസ് എഫ് ഐ കൂടെയുണ്ട് എന്ന മുദ്രാവാക്യം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News