മലപ്പുറം ചങ്ങരംകുളത്ത് കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റിലേക്ക് പൊലീസ്‌

മലപ്പുറം ചങ്ങരംകുളത്ത് കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും.

രണ്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്. ദൃശ്യങ്ങള്‍ കൈമാറുന്നതിനായി ഉപയോഗിച്ച 256 പേരുള്ള വാട്‌സ് ആപ് ഗ്രൂപ്പില്‍ 15പേര്‍ മലപ്പുറംജില്ലയിലുള്ളവരാണ്.

ആചാരവെടിയെന്നാണാ വാട്‌സ് ആപ്ഗ്രൂപ്പിന്റെ പേര്. എടപ്പാള്‍ വട്ടംകുളം കുറ്റിപ്പാല സ്വദേശി അശ്വന്താണ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത്.

ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്ന വിവരം യുനൈറ്റഡ് ഇന്റര്‍നാഷനല്‍ ചില്‍ഡ്രന്‍ എമര്‍ജന്‍സി ഫണ്ട് എന്ന സംഘടനയുടെ ശ്രദ്ധയില്‍പ്പെട്ടു.

ഇവരാണ് കേരളത്തിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറിയത്. തുടര്‍ന്ന് കോഴിക്കോട് പോലിസ് സൈബര്‍ഡോമില്‍നടത്തിയ പരിശോധനയിലാണ് ഗ്രൂപ്പുണ്ടാക്കിയത് വട്ടംകുളം സ്വദേശിയാണെന്ന് കണ്ടെത്തിയത്.

അശ്വന്തിനെയും ചങ്ങരം കുളം സ്വദേശി രാകേഷിനെയും പോലിസ് അറസ്റ്റ് ചെയ്തു. 256 പേരുള്ള ഗ്രൂപ്പില്‍ 15 അംഗങ്ങള്‍ മലപ്പുറം ജില്ലയില്‍നിന്നുള്ളവരാണ്.

ഗ്രൂപ് അംഗങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ രഹസ്യമായി കൈമാറിക്കൊണ്ടിരിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News