ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താന്‍ ഓണ്‍ലൈന്‍ ചിത്രവില്‍പ്പനയുമായി പുകസ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനുള്ള ഓണ്‍ലൈന്‍ ചിത്രവില്‍പ്പനയില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രവും.

പുരോഗമന കലാസാഹിത്യസംഘം മലപ്പുറം ജില്ലാ കമ്മിറ്റിയാണ് അതിജീവന വര്‍ണങ്ങളെന്ന പേരില്‍ ചിത്രവില്‍പ്പന സംഘടിപ്പിക്കുന്നത്.

ഈ സല്‍ക്കര്‍മ്മത്തില്‍ എല്ലാവരും പങ്കാളികളാവണമെന്ന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി അഭ്യര്‍ത്ഥിച്ചു.
പുരോഗമന കലാസാഹിത്യസംഘത്തിന്റെ മലപ്പുറം ജില്ലയിലെ പ്രവര്‍ത്തകരാണ് വ്യത്യസ്ഥ ആശയവുമായി മുന്നിട്ടിറങ്ങിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി ഫേസ് ബുക്ക് പേജില്‍ അടുത്ത ഞായറാഴ്ച വരെ നീണ്ടുനില്‍ക്കുന്ന ചിത്രപ്രദര്‍ശനവും വില്‍പ്പനയുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. നമ്പൂതിരിയുടേതുള്‍പ്പെടെ ഏഴുപ്രമുഖരുടെ പെയിന്റിങ്ങുകളാണ് പ്രദര്‍ശനത്തില്‍.

ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോഴാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി ക്യാന്‍വാസില്‍ വരച്ച തൃശൂര്‍ പൂരത്തിന്റെ ചിത്രം വില്‍പ്പനക്കുനല്‍കിയത്.

സല്‍ക്കര്‍മ്മത്തില്‍ പങ്കുചേരണമെന്ന് ആര്‍ടിസ്റ്റ് നമ്പൂതിരി അഭ്യര്‍ത്ഥിച്ചു.
1,12,200 രൂപ ആദ്യഘട്ടത്തില്‍ ആദ്യഗഡുവായി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News