വിദേശത്തുനിന്നെത്തി കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതി മരിച്ചു

കോഴിക്കോട്ടെ സ്വകാര്യശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയാണ് ഇന്നലെ രാത്രിയില്‍ മരിച്ചത്.

മലപ്പുറം എടപ്പാള്‍ സ്വദേശിയായ ഇരുപത്തിയാറുകാരി അര്‍ബുദ രോഗബാധയായി ചികിത്സയിലായിരുന്നു. ഈ മാസം 22നാണ് അര്‍ബുദ രോഗ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യശുപത്രിയില്‍ യുവതിയെ പ്രവേശിപ്പിച്ചത്.

ഇതിനിടയില്‍ കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നീരിക്ഷണത്തില്‍ കഴിയുമ്പോഴാണ് മരണം സംഭവിച്ചത്.

രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇവരുടെ ശ്രവസാംമ്പിളുകള്‍ കഴിഞ്ഞ ദിവസമാണ് പരിശോധനയ്ക്ക് അയച്ചിരുന്നു.

പരിശോധന ഫലം ഇന്ന് വരാന്‍ ഇരിക്കുമ്പോഴാണ് മരണം സംഭവിച്ചത്. അന്തിമ ഫലം എത്തിയാല്‍ മാത്രമെ മരണത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തയുണ്ടാവു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News