പിഎം കെയേഴ്സ് ഫണ്ട്: കേന്ദ്ര സര്‍ക്കാരിന് ബോംബെ ഹൈക്കോടതിയുടെ നോട്ടീസ്; മറുപടി നല്‍കാന്‍ രണ്ടാഴ്ച സമയം

പി എം കെയേഴ്‌സിലേക്ക് ലഭിച്ച തുക പരസ്യപ്പെടുത്തണമെന്നും സി എ ജി ഓഡിറ്റ് നടത്തണമെന്നും ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജിയിൽ കേന്ദ്ര സർക്കാരിന് ബോംബെ ഹൈക്കോടതിയുടെ നോട്ടീസ്.

ഹർജി പരിഗണിക്കരുതെന്ന അഡീഷണൽ സോളിസിറ്റർ ജനറലിന്റെ ആവശ്യം തള്ളിയാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബഞ്ച് നോട്ടീസ് അയച്ചത്.

പി എം കെയേഴ്‌സുമായി ബന്ധപ്പെട്ട പല വിവരങ്ങളും പരസ്യപ്പെടുത്താൻ ഇതുവരെ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. വിവരാവകാശ രേഖ പ്രകാരമുള്ള ചോദ്യങ്ങൾക്ക് പോലും കേന്ദ്ര സർക്കാർ മറുപടി നൽകിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് വിഷയത്തിൽ ബോംബേ ഹൈക്കോടതി ഇടപെടൽ.

പി എം കെയേഴ്‌സിലേക്ക് ലഭിച്ച തുക പരസ്യപ്പെടുത്തണമെന്നും സി എ ജി ഓഡിറ്റ് നടത്തണമെന്നും ആവശ്യപ്പെട്ട് നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകൻ നൽകിയ പൊതു താൽപര്യ ഹർജിയിലാണ് കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചത്.

ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബഞ്ച് ആണ് നോട്ടീസ് അയച്ചത്. പി എം കെയേഴ്‌സ് ട്രസ്റ്റിലെ എക്‌സ് ഓഫീഷ്യോ അംഗങ്ങൾ ആയ കേന്ദ്ര ധനകാര്യ, ആഭ്യന്തര, പ്രതിരോധ സെക്രട്ടറിമാർക്കാണ് നോട്ടീസ്. നോട്ടീസിന് രണ്ടാഴ്ചയ്ക്ക് അകം മറുപടി നൽകണമെന്ന് കോടതി നിർദേശിച്ചു.

ഇതേ വിഷയത്തിൽ സുപ്രീംകോടതി നേരത്തെ രണ്ട് ഹർജികൾ തള്ളിയതിനാൽ ഹർജി പരിഗണിക്കരുതെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിംഗ് വാദിച്ചെങ്കിലും ഇത് കോടതി തള്ളി.

ഇപ്പോൾ കോടതിയുടെ പരിഗണനയിൽ വന്ന കേസും സുപ്രീംകോടതിയിലെ കേസും വ്യത്യസ്‌ത്മാണ്, അതിനാൽ നോട്ടീസ് അയക്കുന്നുവെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

ജന വിശ്വാസം ആർജിക്കാൻ പിഎം കെയേഴ്‌സ് ട്രസ്റ്റിലേക്ക് രാജ്യസഭയിലെയും ലോക്സഭയിലെയും പ്രതിപക്ഷ അംഗങ്ങളെ നാമ നിർദേശം ചെയ്യാൻ അടിയന്തരമായി നിർദേശിക്കണം, വിദേശത്ത് നിന്ന് ഉൾപ്പെടെ ലഭിച്ച പണവും ചെലവായ തുകയും എത്രയാണെന്ന് ഔദ്യോഗികമായി സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തണം എന്നീ ആവശ്യങ്ങളും അഭിഭാഷകൻ അരവിന്ദ്‌ വാഗ്മറെ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News