അമ്പലപ്പാറയില്‍ ചരിഞ്ഞ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ആന ഒരുമാസം ഗര്‍ഭിണി

തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ പരുക്കേറ്റ് ചരിഞ്ഞ ആന ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
ചെരിഞ്ഞ കാട്ടാന ഒരു മാസം ഗര്‍ഭിണിയാണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

സ്‌ഫോടകവസ്തു കടിച്ചപ്പോള്‍ പൊട്ടിത്തെറിച്ചാണ് ആനയ്ക്ക് മുറിവേറ്റതെന്നാണ് റിപ്പോര്‍ട്ട്. മെയ് 27 നാണ് വെള്ളിയാറില്‍ നിലയുറപ്പിച്ച ആന ചെരിഞ്ഞത്.

ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നിരുന്നു.

തുടര്‍ന്ന് മുറിവില്‍ ഈച്ചയുടെ ഉള്‍പ്പെടെ ശല്യവും വേദനയും സഹിക്കവയ്യാതെയായിരിക്കാം ആന വെള്ളത്തിലേക്ക് ഇറങ്ങിനിന്നതെന്നും അധികൃതര്‍ പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here