‘നന്മയുടെ നാലക്ഷരം’; പ്രവാസി മലയാളിയുടെ മകന് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ഡിവൈഎഫ്‌ഐ ടിവി നല്‍കും

കൊല്ലം: കൊവിഡ് കാലത്ത് തൊഴില്‍നഷ്ടപ്പെട്ട പ്രവാസി മലയാളിയുടെ മകന് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ടിവി നല്‍കും.

തന്റെ മകന് ടിവി ഇല്ലെന്ന് കാട്ടി ഖത്തറില്‍ കഴിയുന്ന കരുനാഗപ്പള്ളി സ്വദേശി ഷാനവാസ് ഫെയിസ്ബുക്കിലൂടെ അറിയിച്ചതിനെ തുടര്‍ന്ന് എ.എ.റഹീം സഹായ ഹസ്ഥവുമായി രംഗത്തു വരികയായിരുന്നു.

ടിവി ഉടന്‍ വീട്ടുയിലെത്തുമെന്ന എ.എ.റഹീം നല്‍കിയ ഉറപ്പ് ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി ഇന്ന് യാഥര്‍ത്ഥ്യമാക്കും.ഡിവൈഎഫ്‌ഐ ടിവി ചലഞ്ച് പദ്ധതിയുടെ ഭാഗമായാണ് ടിവി നല്‍കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News