‘മാസ്‌ക് ധരിയ്ക്കൂ, സ്വയം രക്ഷിയ്ക്കൂ’; ചിരി സിനിമയുടെ പ്രമോ വീഡിയോ

മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം അറിയിച്ചുകൊണ്ട് ചിരി സിനിമയുടെ പ്രമോ വീഡിയോ. ഡ്രീം ബോക്‌സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ മുരളി ഹരിതം, ഹരീഷ് കൃഷ്ണ നിര്‍മ്മിച്ച് ജോസഫ് പി കൃഷ്ണ കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ദേവദാസാണ്.

ഷൈന്‍ ടൊം ചാക്കോയുടെ അനുജന്‍ ജോ ജോണ്‍ ചാ ക്കോ, അനീഷ് ഗോപാല്‍, കെവിന്‍ എന്നിവര്‍ പ്രധാന കഥാപത്രങ്ങളായെത്തുന്ന ഈ ചിത്രത്തില്‍ ശ്രീജിത്ത് രവി,സുനില്‍ സുഗദ,ഹരികൃഷ്ണന്‍ ,രാജേഷ് പറവൂര്‍,വിശാല്‍, ഹരീഷ് പേങ്ങ,മേഘ,ജയശ്രീ,സനൂജ,അനുപ്രഭ,ഷൈനി എന്നിവ അഭിനയിക്കുന്നു.

ഛായാഗ്രഹണം: ജിന്‍സ് വില്‍സണ്‍, എഡിറ്റര്‍:സൂരജ് ഇ.എസ്,ഗാനങ്ങള്‍:വിനായക് ശശികുമാര്‍,സന്തോഷ് വര്‍മ്മ,സംഗീതം:ജാസി ഗിഫ്റ്റ്,പ്രിന്‍സ് ജോര്‍ജ്ജ്, കാസ്റ്റിംഗ് ഡയറക്ടര്‍: അബു വളയംക്കുളം, സംഘട്ടനം : അഷറഫ് ഗുരുക്കള്‍, പശ്ചത്തലസംഗീതം:4 മ്യൂസിക്ക്.

കല സംവിധാനം: കോയാസ് വസ്ത്രലാങ്കാരം: ഷാജി ചാലക്കുടി , മേയ്ക്കപ്പ്: റഷീദ് അഹമ്മദ്,പ്രൊഡക്ഷന്‍ കണ്‍ട്രൊളര്‍: ജവേദ് ചെമ്പ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍: വിജിത് , പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: സുഹൈല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News