സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൊവിഡ്; 24 പേര്‍ക്ക് രോഗമുക്തി; 5 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 24 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില് 53 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 19 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ. 5 പേര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗമുണ്ടായത്. ഇതില്‍ ഒരാളുടെ കാര്യത്തില്‍ വ്യക്തത വരുന്നതേയുള്ളുവെന്നും  മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം 14, മലപ്പുറം 11, ഇടുക്കി 9, കോട്ടയം 8, ആലപ്പുഴ 7, കോഴിക്കോട് 7, പാലക്കാട് 5, കൊല്ലം 5, എറണാകുളം 5, തൃശൂര്‍ 4, കാസര്‍ഗോഡ് 3, കണ്ണൂര്‍ 2, പത്തനംതിട്ട 2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കൊവിഡ് കണക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News