
തിരുവനന്തപുരം: പ്രവാസികളുടെ വരവ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടെന്ന് പറഞ്ഞ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് മുഖ്യമന്ത്രിയുടെ മറുപടി. കേരളത്തിലേക്ക് വിമാനം വരേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന്ദേഭാരതിന്റെ ഭാഗമായി വിമാനങ്ങള്‍ വരുന്നതിന് കേരളം ഒരു നിബന്ധനയും വെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം ആവശ്യപ്പെട്ട എല്ലാ വിമാനത്തിലും കേരളം സമ്മതം നല്‍കി. വന്ദേഭാരതിന്റെ രണ്ടാം ഘട്ടത്തില്‍ ജൂണ്‍ മാസം ഒരു ദിവസം 12 വിമാനമുണ്ടാകുമെന്നാണ് വിദേശമന്ത്രാലയം പറഞ്ഞത്.
സംസ്ഥാനം അതിന് പൂര്‍ണ്ണസമ്മതം അറിയിച്ചു. അത് പ്രകാരം ജൂണില്‍ 360 വിമാനങ്ങളാണ് വരേണ്ടിയിരുന്നത്.
എന്നാല്‍ ജൂണ്‍ 10 വരെ 36 വിമാനങ്ങള്‍ മാത്രമാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. അതിനര്‍ത്ഥം കേരളം അനുമതി നല്‍കിയ 324 വിമാനങ്ങള്‍ ഇനിയും ഷെഡ്യൂള്‍ ചെയ്യാനുണ്ട് എന്നാണ്.
കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ച രീതിയില്‍ വിമാനസര്‍വീസ് ഓപ്പറേറ്റ് ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നില്ല എന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നത്. അതില്‍ കുറ്റപ്പെടുത്താനാകില്ല. രാജ്യവ്യാപക ദൗത്യമായതുകൊണ്ട് ചില പ്രയാസങ്ങളുണ്ടാകും.
കേരളത്തെ സംബന്ധിച്ച് ഇപ്പോള്‍ അനുമതി നല്‍കിയ 324 ഷെഡ്യൂള്‍ ചെയ്താല്‍ ഇനിയും അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here