പാവപ്പെട്ടവര്‍ക്ക് ആറു മാസത്തേയ്ക്ക് ധനസഹായം നല്‍കണം; നാല് ആവശ്യങ്ങളുമായി പ്രക്ഷോഭത്തിന് ആഹ്വനം ചെയ്ത് സിപിഐഎം പിബി

തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്ക് ആറു മാസത്തേയ്ക്ക് ഏഴായിരത്തി അഞ്ഞൂറ് രൂപ വീതം മാസം തോറും നല്‍കണമെന്നതടക്കമുള്ള നാല് ആവശ്യങ്ങളുമായി പ്രക്ഷോഭത്തിന് ആഹ്വനം ചെയ്ത് സിപിഐഎം പോളിറ്റ് ബ്യൂറോ. ജൂണ്‍ 16ന് രാജ്യവ്യാപകമായി പ്രക്ഷോഭദിനം ആചരിക്കും.

ലോക്ക്ഡൗണ്‍ അശാസ്ത്രീയവും ധാരണയില്ലാത്തതുമായിരുന്നുവെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ വിലയിരുത്തി. കോവിഡിനെതിരായ കേരള മാതൃകയെ പോളിറ്റ് ബ്യൂറോ യോഗം അഭിനന്ദിച്ചു.

കേന്ദ്ര സര്‍ക്കാരിനോട് പോളിറ്റ് ബ്യൂറോ മുന്നോട്ട് വച്ച നാല് ആവിശ്യങ്ങള്‍:

  1. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആറു മാസത്തേയ്ക്ക് 7500 രൂപ നല്‍കണം.

2. 10 കിലോ ഭക്ഷ്യധാന്യം ഓരോ വ്യക്തിയ്ക്കും ആറു മാസത്തേയ്ക്ക് നല്‍കണം.

3. തൊഴില്‍ ഇല്ലായ്മ വേതനം നല്‍കണം. തൊഴില്‍ ഉറപ്പ് പദ്ധതിയിലൂടെ കുറഞ്ഞത് 200 ദിവസത്തെ ജോലി ഉറപ്പാക്കണം.

4. തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കുന്നത് നിര്‍ത്തുക, സ്വകാര്യ വല്‍ക്കരണം അവസാനിപ്പിക്കുക, പൊതു സ്വത്തു കൊള്ളയടിയ്ക്കുന്നത് നിര്‍ത്തുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News