കുട്ടികള്‍ക്ക് പഠന സൗകര്യമൊരുക്കി ടി വി ചലഞ്ചുമായി ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: കുട്ടികള്‍ക്ക് പഠിക്കാന്‍ സൗകര്യമൊരുക്കി ടി വി ചലഞ്ചുമായി ഡിവൈഎഫ്‌ഐ. സംസ്ഥാനത്ത് ടെലിവിഷന്‍ ഇല്ലാത്ത വീടുകളിലെ കുട്ടികളെ സഹായിക്കാനാണ് ഡിവൈഎഫ് ഐ പുതിയ ദൗത്യവുമായി രംഗത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രണ്ട് ടെലിവിഷനുകള്‍ കൈമാറി.

ടെലിവിഷന്‍ ഇല്ലാതെ ഒരു കട്ടിയുടെ പോലും പഠിത്തം മുടങ്ങരുത്. അത് മുന്നില്‍കണ്ടാണ് ഡി വൈ എഫ് ഐ ടി വി ചലഞ്ചെന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയാണ് ഇത്തരത്തില്‍ ചലഞ്ചുമായി മുന്നോട്ട് വന്നിരിക്കുന്നത്.

തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മകന്‍ ബിനീഷ് കോടിയേരി വാങ്ങി നര്‍കിയ രണ്ട് ടെലിവിഷനുകള്‍ കൈമാറി. ഡി വൈ എഫ് ഐ ഏറ്റെടുത്തിരിക്കുന്ന ഈ ചലഞ്ച് എല്ലാവരും ഏറ്റെടുക്കണമെന്ന് കോടിയേരി പറഞ്ഞു.

നിരവധിപേരാണ് ഇതിനോടകം ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്.200പേര്‍ക്കാണ് ടി വി എത്തിക്കാന്‍ ആദ്യം തീരുമാനിച്ചതെങ്കിലും കൂടുതല്‍പേരക്ക് നല്‍കാനാണ് ഡി വൈ എഫ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News