ലോക്ക്ഡൗണ്‍ കാലത്തെ താമസവാടക വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കരുത്; എസ്എഫ്‌ഐ സുപ്രീംകോടതിയില്‍

ദില്ലി: വിദ്യാര്‍ത്ഥികളില്‍ നിന്ന് ലോക്ക്ഡൗണ്‍ കാലത്തെ താമസവാടക ഈടാക്കരുതെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ സുപ്രീംകോടതിയില്‍. ആവശ്യമുന്നയിച്ച് സുപ്രീം കോടതി അതിഥി തൊഴിലാളി വിഷയത്തില്‍ സ്വമേധയാ എടുത്ത കേസില്‍ കക്ഷി ചേരാന്‍ എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു അപേക്ഷ നല്‍കി.

ലോക്ക് ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയവരും കുടുങ്ങിപ്പോയതുമായ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലുകള്‍, പി ജി കള്‍, വീടുകള്‍ എന്നിവയുടെ വാടക നല്‍കാന്‍ സാധിച്ചിട്ടില്ല.

എന്നാല്‍ വാടക ആവശ്യപ്പെട്ട് ഉടമകള്‍ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണ് ഉള്ളത്.ഈ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളെ വാടക നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ കോടതി ഇടപെടണമെന്ന് അപേക്ഷയില്‍ പറയുന്നു.

വാടകയില്‍ ഇളവ് നല്‍കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് നയം രൂപീകരിക്കാന്‍ നിര്‍ദേശിക്കണം,വാടക ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാന്‍ ഉത്തരവിടണമെന്നുമാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News