പൃഥ്വിരാജിനൊപ്പമെത്തിയ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മലപ്പുറം: ജോര്‍ദാനില്‍ നിന്ന് നടന്‍ പൃഥ്വിരാജിനൊപ്പമെത്തിയ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജോര്‍ദാനില്‍ നിന്ന് സിനിമാസംഘത്തോടൊപ്പം എത്തിയ ഇയാള്‍ മലപ്പുറം സ്വദേശിയാണ്.

ആട് ജീവിതം സിനിമാസംഘത്തോടൊപ്പം ഭാഷാ സഹായിയാണ് ഇയാള്‍ ജോര്‍ദാനിലേക്ക് പോയത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ക്വാറന്റയിനില്‍ കഴിയുന്ന നടന്‍ പൃഥ്വിരാജിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ‘ആടുജീവിത’ത്തിന്റെ ചിത്രീകരണം കഴിഞ്ഞ് കേരളത്തില്‍ തിരിച്ചെത്തിയ നടന്‍ 12 ദിവസത്തോളമായി ക്വാറന്റയിനിലാണ്. ഏകദേശം മൂന്ന് മാസം ജോര്‍ദാനില്‍ ചിലവഴിച്ച ശേഷമാണ് നടനും സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകരും അടങ്ങുന്ന സംഘം തിരിച്ചെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News