പെട്രോള്‍ പമ്പില്‍ കയറിയ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായി; കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍

കോട്ടയം: കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തില്‍ കുമരകം സ്വദേശിയായ ഒരാള്‍ കസ്റ്റഡിയില്‍. ഇവരുമായി പണമിടപാട് നടത്തിയ ഒരാളെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കൊലപാതകം നടന്ന വീടുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇയാള്‍ പ്രതിയാണെന്നാണ് സൂചന.

കാറുമായി കടന്ന ഇയാള്‍ കോട്ടയം ചെങ്ങളത്ത് പെട്രോള്‍ പമ്പില്‍ കയറിയ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്.

കൊലപാതകത്തിന് പിന്നില്‍ കവര്‍ച്ചയാണ് ലക്ഷ്യമെന്ന് പറയാനാവില്ലെന്ന് കോട്ടയം എസ് പി ജി ജയദേവ് ഇന്ന് വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച എല്ലാ വശവും പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കരണ്ട് ഇല്ലാതിരുന്നതിനാല്‍ ആണ് ഷോക്കടിപ്പിച്ചു കൊല്ലാനുള്ള പ്രതിയുടെ നീക്കം പൊളിഞ്ഞു എന്ന് പോലീസ് കരുതുന്നു. ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ട് എങ്കിലും കത്തിക്കാന്‍ കഴിഞ്ഞില്ല.

തിങ്കളാഴ്ച വൈകുന്നേരമാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സില്‍ ഷീബ (60)യെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മുഹമ്മദ് സാലി (65) ഗുരുതരനിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് സാലിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News