ലാപ്ടോപിനുള്ള പണം ദുരിതാശ്വാസനിധിയിലേക്ക് നല്‍കി; എംഎല്‍എ വക ലാപ്ടോപ് വീട്ടിലെത്തി

കോഴിക്കോട്: ലാപ്ടോപ് വാങ്ങാന്‍ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയലേക്ക് നല്‍കി മാതൃകയായ വിദ്യാര്‍ഥികള്‍ക്ക് കാരാട്ട് റസാക്ക് എംഎല്‍എ ലാപ്ടോപ് വാങ്ങി നല്‍കി.

താമശ്ശേരി കന്നൂട്ടിപ്പാറ ഇ. ഒ ഇഖ്ബാലിന്റെ മക്കളായ മിന്‍ഹ ഫാത്തിമയും ഫാത്തിമ മെഹറിനുമാണ് ഈ കൊച്ചു മിടുക്കികള്‍. കൈതപ്പൊയില്‍ മര്‍കസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും.

കോവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനം സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുമ്പോള്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയുടെ ഭാഗമായി സ്വന്തം ആഗ്രഹത്തിനുപരി സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുത്ത് തുക സംഭാവന നല്‍കിയ വിദ്യാര്‍ഥികള്‍ക്കുള്ള വലിയ അംഗീകാരമായി എംഎല്‍എയുടെ ഈ പ്രവൃത്തി. ഈ കൊച്ചുമിടുക്കികളുടെ ഉദ്യമത്തെ മുഖ്യമന്ത്രി നേരിട്ട് അഭിനന്ദിച്ചിരുന്നു.

ഇരുവരും മാറ്റിവെച്ച സ്വപ്നം യാഥാര്‍ത്ഥ്യമാക്കി കാരാട്ട് റസാക്ക് എംഎല്‍എ കുട്ടികളുടെ വീട്ടിലെത്തി ലാപ്പ്ടോപ് കൈമാറി. ഇവരുടെ പ്രവൃത്തി കൂടുതല്‍ ആളുകള്‍ക്ക് മാതൃകയായി മാറട്ടെയെന്ന് അദ്ദേഹം പറഞ്ഞു. സി.പി നിസാര്‍, കൊടശ്ശേരി മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here