കോവിഡ് കാലം കൊള്ളയ്ക്ക് അവസരമാക്കി കേന്ദ്രം; കാര്‍ഷിക വിപണിയും കുത്തകകള്‍ക്ക്; അവശ്യവസ്തു നിയമ ഭേദഗതിക്ക് അനുമതി

അവശ്യവസ്‌തുനിയമം ഭേദഗതി ചെയ്യാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. കാർഷികോൽപ്പന്ന വിപണി സമിതികളുടെ ലൈസൻസുള്ളവർക്ക്‌ ‌മാത്രം കർഷകർ വിളകൾ വിൽക്കണമെന്ന നിബന്ധന നീക്കാൻ ഓർഡിനൻസ്‌ ഇറക്കാനും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

കാർഷികോൽപ്പന്നങ്ങളുടെ അന്തർസംസ്ഥാന കടത്തിനുള്ള നിയന്ത്രണങ്ങളും ഇല്ലാതാകും. കാർഷികവിളകൾക്ക്‌ മെച്ചപ്പെട്ട വില ഉറപ്പാക്കാനെന്ന പേരിലുള്ള നടപടികൾ വൻതോതിൽ പൂഴ്‌ത്തിവയ്‌പിനും കരിഞ്ചന്തയ്‌ക്കും വഴിയൊരുക്കും. ആത്മനിർഭർ പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച പരിഷ്‌കാരങ്ങൾക്കാണ്‌ മന്ത്രിസഭയുടെ അനുമതി.

നിന്ത്രണമില്ലാതെ സംഭരിക്കാം

സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും അവശ്യവസ്‌തുക്കൾ സംഭരിച്ചുവയ്‌ക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിലനിശ്‌ചയിക്കുന്നതിനും പരിധി വ്യവസ്ഥ ചെയ്യുന്ന 1955ലെ നിയമമാണ്‌ ഭേദഗതി ചെയ്യുന്നത്‌. കയറ്റുമതി, കാർഷിക വിളകളിൽനിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നീ മേഖലകളിൽ സംഭരണത്തിനു പരിധി ഏർപ്പെടുത്തില്ല.

ധാന്യങ്ങൾ, ഭക്ഷ്യഎണ്ണ, എണ്ണവിത്തുകൾ, ഉള്ളി, പലവ്യഞ്ജനങ്ങൾ, ഉരുളക്കിഴങ്ങ്‌ എന്നിവയെല്ലാം നിയന്ത്രണാതീതമായി സംഭരിക്കാം. മൊത്തവ്യാപാരികൾക്കും കയറ്റുമതിക്കാർക്കും എത്രവേണമെങ്കിലും സംഭരിക്കാം.

വിതയ്‌ക്കുന്ന സമയത്തുതന്നെ വില നിശ്‌ചയിച്ച്‌ ഉൽപ്പന്നങ്ങൾ വാങ്ങാനും സംഭരിക്കാനും കഴിയും. ഏതു ഭാഗത്തുനിന്നും എവിടേയ്‌ക്കുവേണമെങ്കിലും ഉൽപ്പന്നങ്ങൾ കടത്താം. ഇ–വ്യാപാരത്തിനും അനുമതി നൽകും.

കാർഷികമേഖലയിൽ വൻകിടക്കാരെ ആകർഷിക്കാനാണ്‌ ഈ പരിഷ്‌കാരമെന്ന്‌ സർക്കാർ അവകാശപ്പെടുന്നു. എന്നാൽ വിളവിറക്കുമ്പോൾ തന്നെ വില നിശ്‌ചയിച്ച്‌ കർഷകരിൽനിന്ന്‌ ഉൽപ്പന്നങ്ങൾ മൊത്തമായി വാങ്ങുന്നവർക്ക്‌ ഇവ സംഭരിച്ചശേഷം പിന്നീട്‌ വില കൂട്ടി വിൽക്കുന്നതിനാണ്‌ സാഹചര്യം സൃഷ്ടിക്കപ്പെടുക.

അന്തർസംസ്ഥാന കടത്തിനുള്ള നിയന്ത്രണങ്ങൾ കൂടി നീങ്ങുന്നതോടെ കൃഷിയും കാർഷികവിപണിയും കുത്തകകളുടെ കൈപ്പിടിയിൽ ഒതുങ്ങും.

കൊല്‍ക്കൊത്തയിലെ ചരിത്രപ്രസിദ്ധമായ തുറമുഖത്തിന് ഹിന്ദുമഹാസഭാ നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേര് നല്‍കാനുള്ള തീരുമാനത്തിനും കേന്ദ്രമന്ത്രിസഭ അം​ഗീകാരം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News