പ്രതിരോധ സെക്രട്ടറിക്ക് കൊവിഡ്; ആരോഗ്യ മന്ത്രാലയത്തിലെ നിരവധി പേര്‍ക്കും വൈറസ് ബാധ

കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ്കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കേന്ദ്ര പ്രതിരോധ സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യോഗസ്ഥരോട് ഹോംക്വാറന്റൈനില്‍ പോകാന്‍ നിരീക്ഷിച്ചു.

ഇദ്ദേഹത്തിന്റെ പ്രാധമിക കോണ്‍ടാക്ടില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെ നിരവധി ഉയര്‍ന്ന ഉദ്യോഗസ്ഥരും ഇദ്ദേഹത്തിന്റെ പ്രാധമിക സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടെന്നുള്ളത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെയും നിരവധി പേര്‍ക്ക് കൊവിഡ് പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശങ്ക വര്‍ദ്ധിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News