അമേരിക്കയില്‍ പ്രതിഷേധക്കാരുടെ ആവശ്യം അംഗീകരിച്ച് ഭരണകൂടം; ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകര്‍ക്കെതിരെ നടപടിക്കൊരുങ്ങി ഭരണകൂടം

അമേരിക്കയില്‍ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് പൊട്ടപ്പുറപ്പെട്ട പ്രക്ഷോഭകര്‍ക്ക് മുന്നില്‍ മുട്ടുമടക്കി ട്രംപ് ഭരണകൂടും. ദിവസങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ഭരണകൂടം. ഡെറിക് ചൗവിനും ഒപ്പമുണ്ടായിരുന്ന മൂന്ന് പൊലീസുകാര്‍ക്കുമെതിരെയാണ് നടപടി.

പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു. പ്രതിഷേധക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ട്രംപ് ഇന്നലെ അറിയിച്ചിരുന്നു. രേഖകളില്‍ കൃത്രിമം കാണിച്ചുവെന്ന കുറ്റത്തിനാണ് മിനിയാപൊളിസ് പൊലീസ് ജോര്‍ജ് ഫ്ലോയിഡിനെ അറസ്റ്റ് ചെയ്യുന്നത്.

തുടര്‍ന്ന് പൊതു ഇടത്തില്‍ വച്ച് പൊലീസ് ഉദ്യോഗ്യസ്ഥനായ ഡെറി ചൗവിന്‍ മുട്ടുകാലുകൊണ്ട് ഇദ്ദേഹത്തെ ക‍ഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കണ്ടുനിന്നവര്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതോടെയാണ് പൊലീസിനും ഭരണകൂടത്തിനുമെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നത്.

തുടര്‍ന്ന് പൊലീസുകാരനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍ പ്രക്ഷോഭം തണുത്തില്ല. നീതിയില്ലെങ്കില്‍ സമാധാനവുമില്ലെന്ന മുദ്രാവാക്യമുയര്‍ത്തി പ്രക്ഷോഭം കൂടുതല്‍ ശക്തമായി തുടര്‍ന്നു. ലോകവ്യാപകമായി പ്രതിഷേധമുയര്‍ന്നുകൊണ്ടിരുന്നു.

ലോകത്തിന്‍റെ വിവിധ മേഖലയിലെ പ്രമുഖര്‍ ജോര്‍ജ് ഫ്ലോയിഡിന്‍റെ നീതിക്കായുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. എന്നാല്‍ പ്രകോപനപരമായ പ്രതികരണങ്ങളിലൂടെയാണ് തുടക്കത്തില്‍ പ്രതിഷേധക്കാരെ നേരിട്ടത്. പ്രതിഷേധത്തെ സൈന്യത്തെ ഉപയോഗിച്ച് നേരിടുമെന്ന് ട്രംപ് പ്രതികരിച്ചു.

ട്രംപിന്‍റെ പ്രതികരണത്തിനെരെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ ക‍ഴിയുന്നില്ലെങ്കില്‍ ജനങ്ങളെ പ്രകോപിതരാക്കാതെയെങ്കിലും ഇരിക്കു എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

പ്രക്ഷോഭകരെ സൈന്യത്തെ ഉപയോഗിച്ച് നേരിടുമെന്ന ട്രംപിന്‍റെ പ്രസ്ഥാവനയ്ക്കെതിരെ പ്രതിരോധ സെക്രട്ടറി പ്രതികരിച്ചു. സൈന്യത്തെ ഇറക്കേണ്ട ആവശ്യം നിലവിലില്ലെന്നായിരുന്നു പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറിന്‍റെ പ്രതികരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News