കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തില്‍ മുഖ്യപ്രതി പിടിയില്‍; കൊല നടത്തിയത് ബന്ധുവായ 23 കാരന്‍; പെട്ടന്നുള്ള ദേഷ്യത്തില്‍ തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം

കോട്ടയത്ത് വീട്ടമ്മയുടെ കാലപാതകത്തില്‍ പ്രതി പൊലീസ് പിടിയില്‍. ചങ്ങളം സ്വദേശിയും മരിച്ച വീട്ടമ്മയുടെ ബന്ധുവുമായ 23 കാരന്‍ മുഹമ്മദ് ബിലാലാണ് പിടിയിലായത്.

കൊച്ചിയില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പെട്ടന്നുള്ള ദേഷ്യത്തില്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മോഷ്ടിക്കാനുള്ള ഉദ്ദേശത്തോടുകൂടിയാണ് പ്രതി വീട്ടിലെത്തിയതെന്ന് പൊലീസ്. പാചക വാതക സിലിണ്ടര്‍ തുറന്നുവിട്ട് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.

ആദ്യം അക്രമിച്ചത് ഭര്‍ത്താവിനെയാണ് ഷോക്കേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വീട്ടമ്മയുടെ മരണം ഉറപ്പാക്കാന്‍ തുടരെ തുടരെ ആക്രമിച്ചതായും പൊലീസ് പറഞ്ഞു. വീട്ടുകാരില്‍ നിന്നും ഭക്ഷണം വാങ്ങിക്ക‍ഴിച്ച ശേഷമാണ് പ്രതികൊലനടത്തിയതെന്നും പൊലീസ് പറഞ്ഞു.

നിര്‍ണായകമായത് പെട്രോള്‍ പമ്പില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍. പ്രതി ഇപ്പോള്‍ താമസിക്കുന്നത് ഫോര്‍ട്ട് കൊച്ചിയിലാണ്.

താഴത്തങ്ങാടിയിലെ കുടുംബമായി ഇദ്ദേഹത്തിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നും പൊലീസ് ഇയാളെ ഇന്നലെ രാത്രിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാളെ രഹസ്യ കേന്ദ്രത്തില്‍ വച്ച് ചോദ്യം ചെയ്യുകയാണ്. കോട്ടയം എസ്പി രാവിലെ 9:30 ന് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here