ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം: മതനേതാക്കളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുമ്പോൽ ഏർപ്പെടുത്തേണ്ട ക്രമീകരണം സംബന്ധിച്ച് മതനേതാക്കളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും.

വിവിധ വിഭാഗങ്ങളിലെ മതനേതാക്കളുമായി മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെയാണ് പ്രത്യേകം പ്രത്യേകം ചർച്ച നടത്തുക. ജൂൺ എട്ടിനു ശേഷം ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്.

ആൾക്കൂട്ടം ഒഴിവാക്കാനുള്ള തീരുമാനങ്ങൾക്ക് മതനേതാക്കളുടെ പിന്തുണ തേടുക കൂടിയാണ് യോഗത്തിന്റെ ഉദ്ദേശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News