ലോക്ക് ഡൗൺ കാലത്ത് ശമ്പളം നൽകാത്തത് സ്വാഭാവിക നീതിയുടെ നിഷേധമെന്ന് കേരളം

ലോക്ക് ഡൗൺ കാലത്ത് ശമ്പളം നൽകാത്തത് സ്വാഭാവിക നീതിയുടെ നിഷേധമെന്ന് കേരളം. സുപ്രീംകോടതിയിൽ നൽകിയ വസ്തുതാ റിപ്പോർട്ടിലാണ് സംസ്ഥാനം നിലപാട് വ്യക്തമാക്കിയത്.

പിരിച്ചുവിടൽ, ശമ്പളം വെട്ടികുറക്കൽ എന്നിവ കൊവിഡിനെ നേരിടാനുള്ള തൊഴിലാളികളുടെ ആത്മവീര്യം കെടുത്തും.

ശമ്പളം നൽകാൻ തൊഴിൽ ഉടമയ്ക്ക് ധാർമികവും മാനുഷികവും, നിയമ പരവുമായ ബാധ്യതയുണ്ടെന്നും കേരളം ചൂണ്ടിക്കാട്ടി.

മുഴുവൻ ശമ്പളം നൽകണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉത്തരവ് ചോദ്യം ചെയ്ത് കേരളാ ചെറുകിട വ്യവസായ അസോസിയേഷൻ നൽകിയ ഹർജിയിലാണ് കേരളം നിലപാട് വ്യക്തമാക്കിയത്.

ഹർജിയിലെ ആവശ്യത്തിൽ കഴമ്പില്ലെന്നും ഹർജി തള്ളണമെന്നും കേരളം ആവശ്യപ്പെട്ടു. മുഴുവൻ ശമ്പളവും നൽകണമെന്ന കേന്ദ്ര ഉത്തരവിനെതിരായ നിരവധി ഹർജികൾ ജസ്റ്റിസ് അശോക് ഭൂഷൻ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കാൻ ഇരിക്കെയാണ് കേരളം റിപ്പോർട്ട് നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News