ദില്ലി: മൊറാട്ടോറിയം കാലയളവില്‍ ലോണുകള്‍ക്ക് പലിശ ഈടാക്കുന്നതിനെതില്‍ ആശങ്ക അറിയിച്ച് സുപ്രീംകോടതി.
പലിശ ഈടാക്കുന്നത് ഉപദ്രവകരമെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് 6 മാസത്തെ മൊറാട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ കാലയളവിലെ പലിശ ഈടാക്കാനും ആര്‍ബിഐ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണക്കവെയാണ് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എം ആര്‍ ഷാ യുടെ വാക്കാലുള്ള പരാമര്‍ശം.
വിഷയത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെയും ആര്‍ബിഐയുടെയും നിര്‍ദേശം സ്വീകരിച്ച് അറിയിക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ച് ജൂണ്‍ 12ലേക്ക് മാറ്റി.

Get real time update about this post categories directly on your device, subscribe now.