മലപ്പുറത്തിനെതിരെ സംഘപരിവാര്‍ വിദ്വേഷ പ്രചാരണം; പ്രതികരണവുമായി റിമ

തിരുവനന്തപുരം: മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്ന ബിജെപി എംപി മനേക ഗാന്ധിക്കെതിരെ നടി റിമ കല്ലിങ്കല്‍ രംഗത്ത്.

സംഭവത്തിന്റെ പേരില്‍ മലപ്പുറം ജില്ലയും അവിടുത്തെ മുസ്ലിം ജനവിഭാഗവും ആക്രമിക്കപ്പെടുന്നത് വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമാണെന്ന് റിമ പറഞ്ഞു.

റിമയുടെ വാക്കുകള്‍:

”ദക്ഷിണേന്ത്യക്കാര്‍ മുഴുവന്‍ മദ്രാസികള്‍ ആണെന്ന് കരുതുന്ന ഉത്തരേന്ത്യക്കാര്‍ക്ക് മണ്ണാര്‍ക്കാട് ചിലപ്പോള്‍ മലപ്പുറവുമായി തെറ്റിദ്ധരിച്ചേക്കാം.

പക്ഷേ ഒരു ജില്ല മുഴുവനും അവിടുത്തെ മുസ്ലിമുകളായ ജനങ്ങളും ഒരു സംഭവത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുമ്പോള്‍ വിദ്വേഷ പ്രചരണമാണ് അതിന് പിന്നിലെന്നത് തെളിവാണ്.

കറുത്തവരുടെ ജീവിതം പ്രധാനമാണ് എന്ന പോസ്റ്റ് ഇടുന്നതിന് മുന്‍പ് നമ്മള്‍ നമ്മുടെ ഉള്ളിലെ വംശവെറിയും ഇസ്ലാമോഫോബിയയും പരിശോധിച്ചാല്‍ നന്നായിരിക്കും.

മൃഗങ്ങളുടെ സുരക്ഷയോ പടക്കം വച്ച് കെണിയൊരുക്കുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയോ ഇവിടുത്തെ പ്രശ്‌നമേ അല്ല ഇപ്പോള്‍. കാട്ടുപന്നിക്ക് വച്ച കെണിയാണ് ആന കടിച്ചത്. ആ സംഭവം നടന്നത് മണ്ണാര്‍ക്കാടാണ്.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News