”സംഘികളെ, ഇത് കേരളമാണ്… ആന പ്രശ്‌നം വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നവര്‍ വണ്ടി വിട്ടോ”

തിരുവനന്തപുരം: മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്ന ബിജെപി എംപി മനേക ഗാന്ധിക്കെതിരെ നടന്‍ നീരജ് മാധവും രംഗത്ത്.

നീരജിന്റെ വാക്കുകള്‍:

‘ആന പ്രശ്‌നം വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നവര്‍ വണ്ടി വിട്ടോ. ഇത് കേരളമാണ്. സ്വന്തം തെറ്റുചൂണ്ടിക്കാട്ടാന്‍ ഞങ്ങള്‍ക്കു മടിയില്ല. പക്ഷെ, അതിനെ വെളിയില്‍നിന്ന് ചിലര്‍ മുതലെടുക്കാന്‍ നോക്കിയാല്‍ ഞങ്ങള്‍ നോക്കിനിക്കില്ല’.

പാലക്കാട് അമ്പലപ്പാറയില്‍ ആന സ്‌ഫോടകവസ്തു പൊട്ടി ചരിഞ്ഞ സംഭവത്തില്‍, മലപ്പുറം ജില്ലക്കെതിരെ മനേക ഗാന്ധി നടത്തിയ പരാമര്‍ശം ഏറ്റെടുത്ത് വ്യാജപ്രചരണങ്ങള്‍ നടത്തുകയാണ് സംഘപരിവാര്‍.

കേരളത്തിനെതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ അവസരം നോക്കിയിരിക്കുന്ന ഹിന്ദുത്വ ഗ്രൂപ്പുകളിലാണ് ഈ വ്യാജപ്രചരണങ്ങള്‍ നടക്കുന്നത്. ആന ചെരിഞ്ഞത് മലപ്പുറം ജില്ലയിലല്ല, പാലക്കാട് ജില്ലയിലാണെന്ന് നിരവധി പേര്‍ മനേകയ്ക്ക് മറുപടി നല്‍കിയിട്ടും,
അവര്‍ അത് തിരുത്താന്‍ തയ്യാറായില്ല. മാത്രമല്ല, പിന്നീട് ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ മലപ്പുറം എന്ന് ആവര്‍ത്തിക്കുകയും ചെയ്തു.

”മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് ആനയെ കൊലപ്പെടുത്തി, ഹിന്ദുവിന്റെ പുണ്യമൃഗമായ ആനയെ മുസ്ലിങ്ങള്‍ ആസൂത്രിതമായി കൊലപ്പെടുത്തി, ഇന്ത്യയിലെ ഏറ്റവും അക്രമാസക്തമായ ജില്ലയില്‍ ആന ആക്രമിക്കപ്പെട്ടു…’ തുടങ്ങിയ തലക്കെട്ടിലാണ് ഗ്രൂപ്പുകളില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്നത്.

മലപ്പുറം എന്നാല്‍ മുസ്ലീം ഭീകരത എന്ന ഹിന്ദുത്വ തീവ്രവാദികളുടെ ആഖ്യാനത്തിന് ശക്തി പകരാന്‍ കൂടിയാണ് മനേകയുടെ പരാമര്‍ശം. അതുകൊണ്ടാണ് ആന ചെരിഞ്ഞത് പാലക്കാടാണെന്ന് അറിഞ്ഞിട്ടും തന്റെ മലപ്പുറം വിരുദ്ധ പ്രസ്താവന തിരുത്താന്‍ മനേക ഇതുവരെ തയ്യാറാകാത്തതും.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനത്തെ ദേശീയതലത്തില്‍ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരം പ്രചരണത്തിലൂടെ സംഘപരിവാര്‍ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News