കോഴിക്കോട് കൊവിഡ് രോഗിയുടെ മത്സ്യവില്‍പ്പനാകേന്ദ്രം തകര്‍ത്തു

കോഴിക്കോട് പുറമേരിയില്‍ കോവിഡ് രോഗിയുടെ മത്സ്യവില്‍പ്പനാകേന്ദ്രം തകര്‍ത്തു.

ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു ആക്രമണം. ഷട്ടറും മത്സ്യം വില്‍ക്കുന്ന സ്റ്റാന്റും തകര്‍ത്ത നിലയിലാണ്. നാദാപുരം പൊലീസ് കേസെടുത്തു. പുറമേരി വെള്ളൂര്‍ റോഡിലുള്ള കടയാണ് അക്രമിച്ചത്. ഷട്ടറടക്കം തല്ലി തകര്‍ത്ത നിലയിലാണ്. മത്സ്യ സ്റ്റാന്റും തകര്‍ത്തു.

നാലു ദിവസം മുമ്പാണ് മത്സ്യ വ്യാപാരിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നാദാപുരം, പുറമേരി, കുന്നുമ്മല്‍, കുറ്റ്യാടി പഞ്ചായത്തുകളും വടകരയും കണ്ടൈന്‍മെന്റ് സോണിലായി.

സമീപ പ്രദേശങ്ങളിലെയടക്കം എല്ലാ മത്സ്യ മാര്‍ക്കറ്റുകളും അടക്കുകയും വ്യാപാരികളോട് നിരീക്ഷണത്തില്‍ പോവാനും ജില്ലാ ഭരണകൂടം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതില്‍ രോഗിയോട് വൈരാഗ്യമുള്ളവരുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here