‘അന്നം നല്‍കിയ കൈയ്ക്ക് തന്നെ..’; പ്രതി ഇല്ലാതാക്കിയത് അഭയം നല്‍കിയ കുടുംബത്തെ

കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധു കൂടിയായ യുവാവ് അറസ്റ്റില്‍. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാലിനെ (23) ആണ് കൊച്ചിയില്‍നിന്ന് പൊലീസ് പിടികൂടിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് മാധ്യമങ്ങളോടു പറഞ്ഞു.

ഇയാള്‍ മോഷ്ടിച്ച 27 പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കാക്കനാട് നിന്ന് പൊലീസ് കണ്ടെടുത്തു. നേരത്തെ ചില കേസുകളില്‍ ഇയാള്‍ പ്രതിയെന്ന് പൊലീസ്. മുഖ്യപ്രതിയായ യുവാവ് പിടിയില്‍. മോഷ്ടിച്ച കാറുമായി പെട്രോള്‍ പമ്പിലെത്തിയ ദൃശ്യങ്ങളാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്.

ഷാനി മന്‍സിലില്‍ ഷീബയാണു കൊല്ലപ്പെട്ടത്. ഭര്‍ത്താവ് എം.എ.അബ്ദുല്‍ സാലി മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. പ്രതിയുമായി പൊലീസ് എറണാകുളത്ത് തെളിവെടുപ്പ് നടത്തുന്നു. എറണാകുളത്തെ വീട്ടില്‍നിന്നു സ്വര്‍ണം കണ്ടെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News