മുഖ്യമന്ത്രിയുടെ വാക്കുകള്‍:
ലോക പരിസ്ഥിതി ദിനമാണ് നാളെ. ജൈവ വൈവിധ്യത്തിന്റെ സംരക്ഷണം മനുഷ്യരാശിയുടെ അതിജീവനത്തിന് ആവശ്യം. ആഗോളതാപനവും സമുദ്ര മലിനീകരണവും മരുഭൂമി വത്കരണവും കാലാവസ്ഥാ വ്യതിയാനങ്ങളും അടക്കം ഈ കാലത്ത് മനുഷ്യര്‍ നേരിടുന്നുണ്ട്.
ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടല്‍ വേണം. പരിസ്ഥിതി സൗഹൃദത്തില്‍ ഊന്നുന്ന വികസന നയങ്ങളാണ് വേണ്ടത്. ഈ ആശയം മുന്‍നിര്‍ത്തിയാണ് ഇടതുപക്ഷം പ്രവര്‍ത്തിച്ചത്.
ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ 86 ലക്ഷം വൃക്ഷത്തൈക്കള്‍ 2016-17 കാലത്ത് നട്ടു. പിന്നെയുള്ള വര്‍ഷങ്ങളില്‍ ഒരു കോടി, രണ്ട് കോടി മൂന്ന് കോടി വൃക്ഷത്തൈകള്‍ നടാന്‍ ഇഉദ്ദേശിച്ചു. എന്നാല്‍ പ്രളയങ്ങള്‍ ഇതിനെ സാരമായി ബാധിച്ചു.
പച്ചത്തുരുത്ത് പദ്ധതി ഇതിന്റെ ഭാഗമായാണ് ആരംഭിച്ചത്. ലോകത്തെ പിടിച്ചുകുലുക്കിയ പല മാഹാമാരികളും മൃഗങ്ങളില്‍ നിന്ന് പകര്‍ന്നവയാണ്. നിപ്പ, സാര്‍സ് തുടങ്ങിയവ ഈ രീതിയില്‍ പടര്‍ന്നു. പരിസ്ഥിതി നാശവും കാലാവസ്ഥാ വ്യതിയാനവുമാണ് ഇതിനൊക്കെ കാരണം. ഇത്തരം രംഗങ്ങളെ തടയാന്‍ മനുഷ്യന്‍ ജീവിക്കുന്ന പ്രകൃതിയുടെ ആരോഗ്യം കൂടി സംരക്ഷിക്കണം.
ഏകലോകം ഏകാരോഗ്യം എന്ന ആശയത്തെ മുന്‍നിര്‍ത്തി വേണം ഇനിയുള്ള പരിസ്ഥിതി ഇടപെടലുകള്‍. ഈ വിശാല ലക്ഷ്യം പടിപടിയായി കൈവരിക്കണം. ഈ വര്‍ഷം 1.9 കോടി വൃക്ഷത്തൈകള്‍ നടും. ജൂണ്‍ അഞ്ചിന് 81 ലക്ഷം തൈകള്‍ നടും. ജൂലൈ ഒന്ന് മുതല്‍ 27 വരെ 28 ലക്ഷം തൈകള്‍ നടും.ഭൂമിക്ക് കുട ചൂടാന്‍ ഒരു കോടി മരങ്ങള്‍ എന്ന ശീര്‍ഷകത്തിലാണ് ഈ പദ്ധതി.
ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനായി ആവിഷ്‌കരിച്ചതാണ് ഈ പദ്ധതി. ഈ പദ്ധതിക്കായി 3680 കോടി ചെലവിടും. പ്രകൃതിവിഭവങ്ങള്‍ വിവേകത്തോടെ വിനിയോഗിക്കും. തുല്യവിതരണം ഉറപ്പാക്കും. പരിസ്ഥിതി ദിനാചരണം കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാവണം.

Get real time update about this post categories directly on your device, subscribe now.