നാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളെ അംഗീകരിക്കില്ല; തെറ്റു പറ്റിയിട്ടും തിരുത്താത്തത് സംഘടിത നീക്കം; കേരളത്തിന്റെ ഖ്യാതി ഇല്ലാതാക്കാന്‍ ശ്രമം, അത് വ്യാമോഹം മാത്രം: മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: പാലക്കാട് ആന ചരിഞ്ഞ സംഭവത്തില്‍ ദേശീയതലത്തില്‍ കേരളത്തിനെതിരെ സംഘടിത ക്യാമ്പയിനാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തിനെതിരെ, പ്രത്യേകിച്ച് മലപ്പുറത്തിന്റെ പേരെടുത്ത് പറഞ്ഞ് സംഘടിതമായ പ്രചാരണം നടക്കുകയാണ്. പാലക്കാട് മണ്ണാര്‍കാടാണ് ആന ചരിഞ്ഞത്. കേന്ദ്ര മന്ത്രിയടക്കമുള്ളവര്‍ വസ്തുതാ വിരുദ്ധമായ ക്യാമ്പയിന്‍ നടത്തുന്നു.

കേരളത്തെയും മലപ്പുറത്തെയും അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം. ഇത് ശരിയായ രീതിയല്ല. കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് 19 നേരിടുന്നതില്‍ കാണിച്ച പ്രതിരോധത്തിന് കേരളത്തിന് ലഭിച്ച ഖ്യാതിയെ ഇല്ലാതാക്കി കളയാമെന്നും വിദ്വേഷം പടര്‍ത്താമെന്നും ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് വ്യാമോഹമാണ്.

തെറ്റിദ്ധാരണയുടെ ഭാഗമായി പറഞ്ഞതാണെങ്കില്‍ മനേക പരാമര്‍ശം തിരുത്തുമായിരുന്നു. തിരുത്താന്‍ തയ്യാറാകാതിരിക്കുന്നത് ബോധപൂര്‍വ്വം പറഞ്ഞതാണ് എന്നാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News