
മലപ്പുറം: വളാഞ്ചേരി ഇരിമ്പിളിയത്ത് മരണപ്പെട്ട ദേവികയുടെ വീട്ടിലേക്ക് എസ്.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റി പഠനോപകരണങ്ങള്‍ കൈമാറി.
ടി.വി, ലാപ് ടോപ്പ്, സ്മാര്‍ട്ട് ഫോണ്‍ എന്നിവയാണ് ദേവികയുടെ അനിയത്തി ദേവനന്ദയ്ക്ക് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട് വി.പി. സാനു, സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിന്‍ദേവ് എന്നിവര്‍ ചേര്‍ന്ന് കൈമാറിയത്.
എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.എ. സക്കീര്‍, ജില്ലാ പ്രസിഡണ്ട് ഇ. അഫ്സല്‍, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ ടി. അതുല്‍, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ വൃന്ദരാജ്, വളാഞ്ചേരി ഏരിയാ പ്രസിഡണ്ട് ടി. സബിനേഷ് എന്നിവരും സന്നിഹിതരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here