സ്വയം കൊവിഡ് ബാധിതര്‍ ആകാതെ നില്‍ക്കേണ്ട അന്തിമ ഉത്തരവാദിത്വം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇത്തരം ഒരു നിലപാട് സ്വീകരിച്ചത്.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഉദയ്പുര്‍ സ്വദേശിയായ ഡോ. ആരുഷി ജെയിന്‍ സുപ്രീംകോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ എന്ന മുന്‍ തീരുമാനത്തില്‍ ആരോഗ്യ മന്ത്രാലയം ഭേദഗതി വരുത്തിയതും ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.
ഈ ഹര്‍ജിക്ക് മറുപടിയായി ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ ജോലി ചെയ്യുന്ന ദുരിത സാഹചര്യങ്ങള്‍ പോലും പരിഗണിക്കാതെ കേന്ദ്രം മറുപടി നല്‍കിയത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗ ബാധയില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കാനായി മതിയായ പരിശീലനം നല്‍കിയിട്ടുണ്ട്.
കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പരിശീലനത്തിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതിനാല്‍ രോഗം വരാതെ നോക്കേണ്ട അന്തിമ ഉത്തരവാദിത്തം അവര്‍ക്ക് മാത്രമാണ്.
സ്വയം സംരക്ഷണത്തിന് വേണ്ടതായ നടപടികള്‍ പാലിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ ഉണ്ടാകാന്‍ സാധാരണക്കാരേക്കാള്‍ സാധ്യത.

Get real time update about this post categories directly on your device, subscribe now.