താഴത്തങ്ങാടി കൊലപാതകം: അന്വേഷണ സംഘത്തിന് മുമ്പില്‍ കുറ്റകൃത്യം വിവരിച്ച് പ്രതി; തെളിവെടുപ്പ് നടന്നത് മൂന്ന് ജില്ലകളില്‍

കോട്ടയം താഴത്തങ്ങാടി കൊലപാതകക്കേസിലെ പ്രതി മുഹമ്മദ് ബിലാലിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച അന്വേഷണം സംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കി. മൂന്ന് ജില്ലകളിലായി നടന്ന തെളിവെടുപ്പ് മണിക്കൂറുകള്‍ നീണ്ടു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വെളുപ്പിന് 1 മണിക്ക് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ രാവിലെ 8 മണിയോടെ കൊലക്ക് ശേഷം താമസിച്ചിരുന്ന ഇടപ്പള്ളിയിലെ വീട്ടിലെത്തിച്ചാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. ഇടപ്പള്ളി കുന്നും പുറത്തെ വാടക വീട്ടില്‍് 5 മണിക്കൂറോളം തെളിവെടുപ്പ് നീണ്ടു. തുടര്‍ന്ന് ഒരു മണിയോടെ അന്വേഷണസംഘം ആലപ്പുഴയിലേക്ക് തിരിച്ചു്.

ആലപ്പുഴ മുഹമ്മദന്‍സ് സ്‌കൂളിന് സമീപം കാര്‍ ഉപേക്ഷിച്ച സ്ഥലത്തെത്തിച്ചു തെളിവെടുത്തു. കാറിന്റെ മുന്‍സീറ്റിലെ ഡോറില്‍ നിന്നും രക്തക്കറ കണ്ടെത്തി. പ്രതി മുഹമ്മദ് ബിലാല്‍ ജനിച്ചതും കുറച്ചു നാള്‍ പഠിച്ചതും ആലപ്പുഴയിലാണ്. ഇയാള്‍ക്ക്് ക്രമിനല്‍ സ്വഭാവുണ്ടായിരുന്നതായി നാട്ടുകാരും പറയുന്നു

ആലപ്പുഴയില്‍ നിന്നും പ്രതിയെ വൈകിട്ട് 5 മണിയോടെ കൊലപാതകം നടന്ന കോട്ടയം താഴത്തങ്ങാടിയിലെ വീട്ടിലെത്തിച്ചപ്പോള്‍ പരിസരത്ത് ജനക്കൂട്ടം തടിച്ചുകൂടി.

തെളിവെടുപ്പില്‍ ചെയ്ത കൃത്യങ്ങള്‍ അന്വേഷണ സംഘത്തിന് മുന്‍പില്‍ വിവരിച്ചു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News