കേരള കാര്‍ട്ടൂണ്‍ അക്കാദമിക്ക് അഭിമാനമായി കാര്‍ട്ടൂണ്‍ മതിലുകള്‍

ലോക കാര്‍ട്ടൂണ്‍ ദിനമായ 2020 മെയ് 5 മുതല്‍ ജൂണ്‍ 4 വരെയുള്ള തിയതികള്‍ക്കുള്ളില്‍ കേരളത്തിലെ 14 ജില്ലകളിലും കാര്‍ട്ടൂണ്‍ മതിലുകള്‍ തീര്‍ത്ത കേരള കാര്‍ട്ടൂണ്‍ അക്കാദമി അംഗങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍. കേരള സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ മിഷനുമായി ചേര്‍ന്നാണ് കാര്‍ട്ടൂണ്‍ മതില്‍ തീര്‍ത്തത്.

പരിപാടിക്ക് നേതൃത്തും നല്‍കി 14 ജില്ലകളിലും യാത്ര ചെയ്ത് മതിലുകളില്‍ വരച്ച കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കെ ഉണ്ണികൃഷ്ണന്‍, സെക്രട്ടറി അനൂപ് രാധാകൃഷ്ണന്‍ , ജോയിന്റ് സെക്രട്ടറി സുരേഷ് ഡാവിഞ്ചി, നിര്‍വ്വാഹക സമിതി അംഗം രതീഷ് രവി എന്നിവര്‍ക്ക് പ്രത്യേക അഭിനന്ദനം.

മോഹന്‍ ദാസ് (മായാവി ,കപീഷ് ഫെയിം), മനോജ് മത്താശ്ശേരി, ഭരത് മനോജ്, സിനിലാല്‍ ശങ്കര്‍, സന്തോഷ് ടി എസ്, ദിന്‍രാജ്, മധൂസ്, ബൈജു പൗലോസ്, കെ വി എം ഉണ്ണി, പ്രിയരഞ്ജിനി, ഷാക്കീര്‍ എറവക്കാട്, പ്രസന്നന്‍ ആനിക്കാട്, പീറ്റര്‍, അനില്‍ വേഗ, സത്യദേവ് , അബ്ബ വാഴൂര്‍, സുഭാഷ് കല്ലൂര്‍, സനീഷ് ദിവാകരന്‍, ഷാജി സീതത്തോട്, സജീവ് ശൂരനാട് , ശിവദാസ് വാസു, സുരേഷ് ഹരിപ്പാട്

കലേഷ് പൊന്നപ്പന്‍, പ്രതാപന്‍ പുളിമാത്ത്, എ. സതീഷ് കുമാര്‍, സ്വാതി ജയകുമാര്‍, നൗഷാദ് വെള്ളലശ്ശേരി , ദിനേഷ് ഡാലി, ഷാജി പാമ്പ്‌ളാ, സുരേന്ദ്രന്‍ വരച്ചാല്‍, അലി ഹൈദര്‍, ഫാദര്‍ ജോസ് പുനമഠം, പന്തളം ബാബു, ഷമീം അലനെല്ലൂര്‍ തുടങ്ങിയ കാര്‍ട്ടൂണിസ്റ്റുകള്‍ കാര്‍ട്ടൂണ്‍ മതിലില്‍ പങ്കാളികളായി.

14 ജില്ലകളില്‍ കോവിഡ് കാലത്ത് ബോധവത്ക്കരണ കാര്‍ട്ടൂണ്‍ മതില്‍ നിര്‍മ്മിച്ചത് ഒരു മാതൃക തന്നെയാണ്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ചരിത്രത്തില്‍ കാര്‍ട്ടൂണ്‍ മതില്‍ സുവ്വര്‍ണ്ണ ലീപികളില്‍ എഴുതപ്പെട്ടിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News