ആരാധനാലയങ്ങള്‍ തുറക്കാം; വിഗ്രഹങ്ങളില്‍ തൊടരുത്; 65 വയസിന് മുകളിലുള്ളവര്‍ക്കും കുട്ടികള്‍ക്കും പ്രവേശനമില്ല; കേന്ദ്ര മാര്‍ഗനിര്‍ദേശം ഇങ്ങനെ

ദില്ലി: ആരാധനാലയങ്ങളും ഭക്ഷണശാലകളും തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ആരാധനാലയത്തിലെ വിഗ്രഹത്തിലോ, പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാന്‍ അനുവദിക്കരുത്. 65 വയസിന് മുകളിലും പത്ത് വയസില്‍ താഴെയുള്ളവര്‍ക്കും പ്രവേശനമില്ല.

പ്രസാദമോ തീര്‍ത്ഥമോ നല്കരുത്. കൊയറും പ്രാര്‍ത്ഥനാ സംഘങ്ങളും ഒഴിവാക്കണം. വലിയ കൂട്ടായ്മകള്‍ അനുവദിക്കരുത്. പ്രാര്‍ത്ഥനയ്ക്ക് പൊതുപായ ഒഴിവാക്കണം. ഒരുമിച്ച് ആളുകളെ ക്ഷേതത്തില്‍ പ്രവേശിപ്പിക്കരുത്. മാസ്‌കുകള്‍ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

ക്ഷേത്രത്തിലെ പ്രവേശന കവാടത്തില്‍ താപനില പരിശോധിക്കാന്‍ സംവിധാനം ഉണ്ടാകണം. ആരാധനാലയത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് കൈയും കാലും സോപ്പുപയോഗിച്ച് കഴുകണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

ഭക്ഷണശാലകളില്‍ സാമൂഹിക അകലം പാലക്കണം. മാസ്‌ക് നിര്‍ബന്ധം. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും തെര്‍മല്‍ സ്‌ക്രീനിങ് നിര്‍ബന്ധം. സന്ദര്‍ശകര്‍ യാത്രാവിവരങ്ങളും ആരോഗ്യസ്ഥിതിയും സാക്ഷ്യപ്പെടുത്തണം.

ഷോപ്പിംഗ് മാളുകളില്‍ കയറാനും ഇറങ്ങാനും പ്രത്യേകം വാതില്‍ വേണം. ഫുഡ് കോര്‍ട്ടില്‍ പകുതി സീറ്റുകളിലേ ആള്‍ക്കാരെ ഇരുത്താനാവൂ.

മാളിലെ കുട്ടികള്‍ക്കുള്ള കളിസ്ഥലം അടച്ചിടണം. സിനിമാ ഹാളുകള്‍ അടഞ്ഞു തന്നെ കിടക്കണം. ഓഫീസുകളില്‍ പരമാവധി സന്ദര്‍ശകരെ ഒഴിവാക്കണം. ഓഫീസുകളില്‍ ഒന്നോ രണ്ടോ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ പൂര്‍ണ്ണമായും അടക്കേണ്ടെന്നും നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here